അയ്യപ്പഭക്തർക്ക് വിശ്രമവും ഭക്ഷണവും ആവശ്യമായ മരുന്നും നൽകി കാഞ്ഞിരമുക്ക് ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം.
കാൽനടയായും അല്ലാതെയും ശബരിമല തീർഥാടനത്തിന് പോകുന്ന അയ്യപ്പഭക്തർക്ക് ഇടത്താവളമൊരുക്കിയിരിക്കുകയാണ് മാറഞ്ചേരി കാഞ്ഞിരമുക്ക് ശ്രീ അയ്യപ്പൻകാവ് ക്ഷേത്രം. വിശ്രമത്തിന് വിപുലമായ സൗകര്യങ്ങളാണ് ക്ഷേത്രത്തിലൊരുക്കുന്നത്. വരുംദിവസങ്ങളിൽ കൂടുതൽ അയ്യപ്പഭക്തർ എത്തിത്തുടങ്ങുന്നതോടെ വിശ്രമിക്കുന്നതിനും ഭക്ഷണം കഴിക്കാനും പ്രത്യേകമായ പന്തൽ ഒരുക്കും. ഇതര സംസ്ഥാനത്തുനിന്ന് എത്തുന്ന ഭക്തരാണ് അധികമെന്നതിനാൽ അവർക്കാവശ്യമായ രീതിയിൽ ഭക്ഷണം പാകം ചെയ്യുന്നതിന് അടുക്കളയും ആവശ്യമായ ഭക്ഷ്യ സാധനങ്ങളും ക്ഷേത്രം കമ്മിറ്റിയുടെയും അയ്യപ്പസേവാ സമിതിയുടെയും സഹകരണത്തോടെ സൗജന്യമായി നൽകും. അയ്യപ്പഭക്തർക്കുണ്ടാവുന്ന ശാരീരിക ബുദ്ധിമുട്ടുകൾക്കായി ആയുർവേദ മരുന്നുകളും സൗജന്യമായി നൽകും. ഇതിനോടകംതന്നെ അയ്യപ്പഭക്തർ എത്തിത്തുടങ്ങിയിട്ടുണ്ട്. കൂടുതൽ: വി. രാജൻ (ക്ഷേത്രം പ്രസിഡന്റ്): 9605476455 പി. രഞ്ജു (ക്ഷേത്രം സെക്രട്ടറി): 8089692879.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments