വിദ്യാർത്ഥികൾ സാമൂഹിക ബോധം ആർജ്ജിക്കണം : ഡോ. അബ്ദുസ്സമദ് സമദാനി എം പി
ചങ്ങരംകുളം: മാർക്ക് മാത്രം മാനദണ്ഡമാക്കാതെ സാമൂഹിക ബോധം കൈവരിക്കാനാവശ്യമായ വിജ്ഞാന സമ്പാദനമാണ് വിദ്യാർത്ഥികൾ ലക്ഷ്യമാക്കേണ്ടതെന്ന് ഡോ.എം പി അബ്ദുസ്സമദ് സമദാനി എം പി അഭിപ്രായപ്പെട്ടു.
സംസ്ഥാന വ്യാപകമായി നടക്കുന്ന ഖുർആൻ മത്സരപരിപാടി "ലൈറ്റ് അപ്പോൺ ലൈറ്റ് "പന്താവൂർ ഇർശാദിൽ ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് സിദ്ദീഖ് മൗലവി അയിലക്കാട് അധ്യക്ഷത വഹിച്ചു വാരിയത്ത് മുഹമ്മദലി , വി പി ശംസുദ്ധീൻ ഹാജി , പി പി യൂസുഫലി, അബ്ദുൽ ബാരി സിദ്ദീഖി,പി പി നൗഫൽ സഅദി, ഹസൻ നെല്ലിശേരി, കെ എം ശരീഫ് ബുഖാരി , കെ പി എം ബശീർ സഖാഫി, സി വി ഹംസ ദാരിമി , കെ എം കുഞ്ഞിമോൻ ഹാജി,വി കെ അലവി ഹാജി പ്രസംഗിച്ചു. എം വി ഉമർ മുസ്‌ലിയാർ സ്മാരക അവാർഡിന് വിദ്യാർത്ഥി വിഭാഗത്തിൽ നിന്നും തെരഞ്ഞെടുക്കപ്പെട്ട ഷാൻ അഹമ്മദിന് പുരസ്കാരവും പ്രൊഫ. അനീസ് ഹൈദരിക്ക് സ്നേഹാദരവും നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments