സംസ്ഥാന കർഷക അവാർഡ് നേടിയ ജൈവകർഷകൻ ശ്രീ.ചന്ദ്രൻ മാസ്റ്ററെ അടയാളം പൊന്നാനി ആദരിച്ചു.
വിഷം കലർന്ന ഭക്ഷണങ്ങൾ കഴിച്ച് ആരോഗ്യം നശിച്ചു കൊണ്ടിരിക്കുന്ന സമകാലിക ജനതക്ക് ആരോഗ്യകരമായ ഒരു ബദൽ ജീവിത ശൈലിയെ പരിചയപ്പെടുത്തിക്കൊണ്ട് ചന്ദ്രൻ മാസ്റ്ററും, സഹധർമ്മിണി സതി ടീച്ചറും സംസാരിച്ചു. കർമ്മ ബഷീർ അധ്യക്ഷത വഹിച്ചു. ലിയാഖത്ത് പൊന്നാനി, സൗദ പൊന്നാനി, നിർമ്മല അമ്പാട്ട്, നിസാർ കെ പൊന്നാനി എന്നിവർ മൊമെൻ്റോയും ഉപഹാരവും കൈമാറി. സുഹറ കൂട്ടായി, കയ്യുമ്മു കോട്ടപ്പടി, സുബൈദ പോത്തന്നൂർ, ഷാമില റഷീദ്, രുദ്രൻ വാരിയത്ത്, ജമാൽ മാഷ്, കമറു പൊന്നാനി, ജാബിർ എന്നിവർ ആശംസകൾ പറഞ്ഞു. ശേഷം, ഇന്ത്യൻ സ്വാതന്ത്ര്യ സമര ചരിത്രത്തിലെ പെൺസിംഹങ്ങളായ എ.വി.കുട്ടിമാളു അമ്മ, അമ്മു സ്വാമിനാഥൻ, ക്യാപ്റ്റൻ ലക്ഷ്മി എന്നിവർ ജനിച്ചു വളർന്ന ആനക്കര വടക്കത്ത് തറവാട് സന്ദർശിച്ചു. മൃണാളിനി സാരാഭായി, മല്ലിക സാരാഭായി, ജി. സുശീല, സുഭാഷിണി അലി തുടങ്ങിയ വനിതാരത്നങ്ങൾക്കും ജൻമം നൽകിയ വടക്കത്ത് തറവാടിൻ്റെ വീരചരിത്രത്തെ സ്മരിച്ചു അടയാളം സാഹിത്യ കൂട്ടായ്മ.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments