കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂളിലെ ബാറ്ററി മോഷണം: രണ്ടുപേർ അറസ്റ്റിൽ
പൊന്നാനി: കടവനാട് ഗവ. ഫിഷറീസ് യു.പി സ്കൂളിൽ നിന്ന് ഇൻവെർട്ടർ ബാറ്ററികൾ മോഷണം പോയ സംഭവത്തിൽ രണ്ടുപേർ പിടിയിൽ പുളിക്കൽ പ്രദീപ് (50), തറമ്മൽ നിസാമുദ്ദീൻ (33) എന്നിവരെയാണ് പൊന്നാനി പൊലീസ് അറസ്റ്റ് ചെയ്തത്.
കേടുവന്നതിനെ തുടർന്ന് മാറ്റിവെച്ച 40 കിലോയോളം വരുന്ന ആറ് ബാറ്ററികളാണ് മോഷണം പോയത്. പല ദിവ സങ്ങളിലായാണ് മോഷണം നടന്നത്.
സ്കൂളിലെ ഐ.ടി ലാബിനാ യി പൊന്നാനി നഗരസഭയാണ് പത്ത് ബാറ്ററികൾ നൽകിയത്. രണ്ട് വർഷം മുമ്പ് ഇവ കേടായതിനെ തുടർന്ന് നഗ രസഭ പുതിയ ബാറ്ററികൾ ന ൽകുകയും കോടു വന്നവ ലേലം ചെയ്യാനായി മാറ്റിവെച്ചതുമായിരുന്നു. ഇതിലെ ആറെണ്ണമാണ് ഇരുട്ടിൻ്റെ മറവിൽ മോഷ്ടിച്ചത്.
പൊന്നാനി ഇൻസ്പെക്ടർ ജലീൽ കറുത്തേടത്ത്, എസ്.ഐ മാരായ വിനോദ്, കെ.എസ്. രാജേഷ്, എ.എസ്.ഐ സനോജ്, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ സജുകുമാർ, നാസർ, എസ്. പ്രശാന്ത് കുമാർ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments