മാരാമുറ്റത്ത് ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പോലീസ് പിടിയിൽ
പുറങ്ങ് മാരാമുറ്റത്ത് വീട്ടിൽ നിർത്തിയിട്ടിരുന്ന ബൈക്ക് കത്തിച്ച സംഭവത്തിൽ രണ്ടുപേർ കൂടി പോലീസ് പിടിയിലായി പുറങ്ങ് സ്വദേശികളായ റിൻഷാദ്, ഷിബിൽ എന്നിവരെയാണ് പെരുമ്പടപ്പ് പോലീസ് പിടികൂടിയത്.
ഇതേ സംഭവത്തിൽ നേരത്തെ പ്രായപൂർത്തിയാകാത്ത ഒരാൾ അടക്കം മൂന്നുപേരെ പോലീസ് പിടികൂടിയിരുന്നു. പെരുമ്പടപ്പ് എസ് എച്ച് ഒ ബിജു സി.വിയുടെ നേതൃത്വത്തിൽ എസ്.ഐ ഡേവിസ് ചിറയത്ത്, സിപി.ഒ മാരായ വിഷ്ണു നാരായണൻ, ജെം ജെറോം, ഉദയകുമാർ എന്നിവരാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ മാസം മാരാമുറ്റം സ്വദേശി ജംഷീറിന്റെ വീട്ടിനുമുന്നിൽ നിർത്തിയിട്ട ബൈക്ക് രാത്രി പ്രതികൾ കത്തിക്കുകയായിരുന്നു. ബൈക്കും ബൈക്കിൽ ഉണ്ടായിരുന്ന 25000 -രൂപയും കത്തി നശിച്ചു. സംഭവത്തിൽ സി.സി.ടി.വി. ഉൾപ്പെടെയുള്ള പരിശോധനകളാണ് പ്രതികളെ പിടികൂടുന്നതിന് പോലീസിന് സഹായകമായത്.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments