Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പൊന്നാനിയിൽ തീരദേശ മേഖലയിലെ വലക്കള്ളൻ പൊന്നാനി പോലീസിന്റെ വലയിലായി


പൊന്നാനിയിൽ തീരദേശ മേഖലയിലെ വലക്കള്ളൻ പൊന്നാനി പോലീസിന്റെ വലയിലായി


പൊന്നാനി ഹാർബർ,കോടതി പടി ഭാഗങ്ങളിൽ നിന്നും മത്സ്യബന്ധന ഉപകരണങ്ങൾ രാത്രികാലങ്ങളിൽ മോഷണം നടത്തി വിൽപന നടത്തിയ മോഷ്ടാവിനെ പൊന്നാനി പോലീസ് പിടികൂടി.പൊന്നാനി കോടതി പടി കുട്ടൂസാകാനകത് ഹമീദിൻ്റെ മകൻ 24 വയസ്സ് ഉള്ള സഫീൽ എന്ന റപ്പായി സഫീൽ ആണ് അറസ്റ്റിലായത് .പൊന്നാനി കോടതി പടിയിലെ തവനൂർ സ്വദേശി ഷംനാദിൻ്റെ കടയിൽ നിന്നും പല തവണകളായി ഏകദേശം നാൽപതിനായിരം രൂപ വില വരുന്ന 15 കെട്ടോളം വലകൾ ആണ് സഫീൽ മോഷണം ചെയ്ത് വിൽപന നടത്തിയത്. ഹാർബർ കേന്ദ്രീകരിച്ച് ചില്ലറ മോഷണങ്ങൾ നടത്തിയതായി പ്രതിയെ ചോദ്യം ചെയ്തതിൽ പോലിസിന് വിവരം ലഭിച്ചു.പൊന്നാനി പോലിസ് ഇൻസ്പെക്ടർ ജലീൽ കറുത്തേടത്തിൻ്റെ നേതൃത്വത്തിൽ എസ്.ഐ അരുൺ . ആർ .യു , എ. എസ് ഐ. മധുസൂദനൻ, സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ നാസർ ,പ്രശാന്ത് കുമാർ. എസ്, ഗഫൂർ സിപിഓ മാരായ പ്രഭാത്,സബിത പി ഔസേപ്പ്. എന്നിവർ അടങ്ങിയ അന്വേഷണ സംഘം ആണ് പ്രതിയെ കണ്ടെത്തി അറസ്റ്റ് ചെയ്തത്..പൊന്നാനി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments