Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.


ശുചിത്വ സന്ദേശ റാലി സംഘടിപ്പിച്ചു.

മാറഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഡ് 16 പൈലറ്റ് ഏരിയയായി തിരഞ്ഞെടുത്ത് ഹരിയാലി സോഷ്യൽ എംപവർമെന്റ് ഫൗണ്ടേഷന്റെയും സിക്സ്റ്റീൻ ഓഫ് മാറഞ്ചേരിയുടെയും സഹകരണത്തോടെ വാർഡ് മെമ്പറുടെ നേതൃത്വത്തിൽ സംഘടിപ്പിക്കുന്ന 'നേച്വർ' വില്ലേജ് ബ്യൂട്ടിഫിക്കേഷൻ പ്രോഗ്രാമിന്റെ ഭാഗമായി സംഘടിപ്പിച്ച ശുചിത്വ സന്ദേശ റാലിയുടെ ഫ്ലാഗ് ഓഫ് കർമ്മം പൊന്നാനി കോസ്റ്റൽ പോലീസ് ഇൻസ്പെക്ടർ ശശീന്ദ്രൻ മേലെയിൽ നിർവഹിച്ചു. വാർഡിലൂടെ കടന്നുപോകുന്ന പിഡബ്ല്യുഡി റോഡിന്റെ ഇരുവശവും അലങ്കാര ചെടികളും ശുചിത്വ സന്ദേശ ബോർഡുകളും ഹരിത സന്ദേശങ്ങൾ എഴുതിയ ചെടിച്ചട്ടികളും സ്ഥാപിച്ച് പാതയോരം അലങ്കരിക്കും. മുഴുവൻ വീടുകളിലേക്കും വേസ്റ്റ് ബിന്നുകളും ആവശ്യപ്പെടുന്നവർക്ക് ബയോബിന്നുകളും പദ്ധതിയുടെ ഭാഗമായി വിതരണം ചെയ്യും. ഹരിത ഗ്രാമമാക്കുന്നതിന്റെ ഭാഗമായി മുഴുവൻ കുടുംബങ്ങളിലേക്കും പച്ചക്കറി വിത്തുകളും തൈകളും സൗജന്യമായി വിതരണം ചെയ്യും. വാർഡ് മെമ്പർ അഡ്വ. കെ.എ ബക്കർ, എം ശ്രീരാമനുണ്ണി മാസ്റ്റർ, മിഥുന ഷിബിൻ, റിയാസ് ടി, ശ്യാമിലി പി.കെ, ലത ഉദയൻ, മറിയക്കുട്ടി, മുജീബ് മണമ്മൽ, മുഹമ്മദുണ്ണി മാനേരി, അഷ്‌റഫ്‌ പൂച്ചാമം, നൗഷാദ് പി.കെ, നൗഷാദ് കെ, ശാഹുൽ പി, രമേശ്‌ അംബാരത്ത്, ഗോപി എം, അറമുഖൻ കെ.ടി, രവി കെ എന്നിവർ നേതൃത്വം നൽകി. എ വി മൂസക്കുട്ടി ഹാജിയുടെയും അൽഫലാഹ് കുഞ്ഞുമോന്റെയും നേതൃത്വത്തിൽ റാലിക്ക് സ്വീകരണം നൽകി.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 


Post a Comment

0 Comments