സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ Edu Expo-2024 വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.....
പെരുമ്പടപ്പ്: സൈബർമീഡിയ എഡ്യൂക്കേഷൻ അക്കാദമിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച സമ്മർ എജ്യൂ എക്സ്പോ -2024 വൈവിദ്ധ്യമാർന്ന വിദ്യാഭ്യാസ പരിപാടികളോടെ പര്യവസാനിച്ചു. വന്നേരി പുഞ്ച പാർക്കിൽ വെച്ച് നടന്ന പരിപാടി എഴുത്തുകാരൻ റഫീക്ക് പട്ടേരി ഉത്ഘാടനം ചെയ്തു. വിദ്യാർത്ഥികളും രക്ഷിതാക്കളും ഉൾപ്പെടെ മുന്നൂറിൽപരം ആളുകൾ പങ്കെടുത്ത ചടങ്ങിൽ ഷബ്‌ന സുൽത്താൻ അധ്യക്ഷത വഹിച്ചു.
‘നമ്മുടെ മക്കൾ’ എന്ന വിഷയത്തിൽ രക്ഷിതാക്കൾക്ക് റംഷാദ് സൈബർമീഡിയയും മോണ്ടിസ്സൊറി സാധ്യതകളെ കുറിച്ച് റീനു പിജെ എന്നിവർ ക്ലാസ്സിന് നേതൃത്വം നൽകി. സമ്മർ എഡ്യൂക്കേഷൻ വിദ്യാർത്ഥികളിൽ നിന്ന് ഐടി ചാമ്പ്യൻ, പബ്ലിക് സ്പീക്കർ എന്നിവരെ തെരെഞ്ഞെടുത്തു. നിഷാർ എൻ കെ മാറഞ്ചേരി ഉപഹാരങ്ങൾ സമ്മാനിച്ചു. സമ്മർ എഡ്യൂക്കേഷനിലെ SSLC,+2 വിദ്യാർത്ഥികളെയും ചിത്രരചനയിലൂടെ മികവ് പുലർത്തിയ ദേവസൂര്യ പൂങ്ങാടൻ എന്നിവരെയും അധ്യാപകരായ സുനിത ജയരാജ്, അർഷിദ റംഷാദ് എന്നിവർ സ്നേഹാദരം നൽകി....
പ്ലസ്ടു കഴിഞ്ഞു സൈബർമീഡിയ എഡ്യൂക്കേഷണൽ സർവീസസ്സിന്റെ കീഴിൽ ഉസ്ബക്കിസ്ഥാൻ, കർണാടക, തമിഴ്നാട്, പോണ്ടിച്ചേരി എന്നിവിടങ്ങളിൽ അഡ്മിഷൻ എടുത്ത വിദ്യാർത്ഥികളെ അഞ്ജിത പുന്നയൂർക്കുളം അനുമോദിച്ചു. വിദ്യാർത്ഥികൾക്ക് സർട്ടിഫിക്കറ്റ് വിതരണം ഷബീർ ചങ്ങനാത്ത് നിർവഹിച്ചു. മെഹ്‌റൂഫ് ബില്ല്യണയർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സലീംഗ്ലോബ് നന്ദി പ്രകാശിപ്പിച്ചു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments