വാട്ടർ അതോറിറ്റിയുടെ കുഴിയിൽ ബൈക്ക് വീണ് യുവാവിന് ഗുരുതര പരിക്ക്.
മാറഞ്ചേരി: പനമ്പാട് വളവിൽ വാട്ടർ അതോറിറ്റി പൈപ്പിടാൻ കുഴിച്ച കുഴിയിൽ ബൈക്ക് മറിഞ്ഞ് യുവാവിന് ഗുരുതരപരിക്ക്. മാറഞ്ചേരി സെൻ്ററിൽ വ്യാപരിയായ കുരിക്കൾ പറമ്പിൽ അലിയുടെ മകൻ കെ.പി.മുഹമ്മദ് ഷഫീറി(35) നാണ് കുഴിയിൽ വീണ ബൈക്ക് ദേഹത്തേക്ക് മറിഞ്ഞ് ഗുരുതര പരിക്ക് പറ്റിയത്. രാത്രി 9 മണിക്ക് പരുമല കെ.എസ്.ആർ.ടി.സി വണ്ടിക്ക് സൈഡ് കൊടുക്കുമ്പോൾ പനമ്പാട് വളവിലുള്ള കുഴിയിലേക്ക് ബൈക്കും ഷഫീറും വീഴുകയായിരുന്നു. ബൈക്കിൻ്റെ ഹാൻ്റലുകൾ ഷഫീറിൻ്റെ വയറിൽ കയറി കുടലിന് ഗുരുതരമായ പരിക്ക് പറ്റി രക്തം കട്ടപിടിക്കുകയായിരുന്നു. കയ്യിൻ്റെ എല്ലുകളും പൊട്ടിയിരുന്നു. കോട്ടക്കൽ മിംസ് ആശുപത്രിയിൽ പ്രവേശിച്ച ഷഫീർ വെൻ്റിലേറ്ററിലാണുള്ളത്. ശസ്ത്രക്രിയകൾ നടന്ന് കൊണ്ടിരിക്കുന്നു. ശക്തമായ മഴയുള്ളത് കൊണ്ട് കുഴികൾ കാണാൻ സാധിച്ചിരുന്നില്ല.
പൊന്നാനി ഗുരുവായൂർ റോഡിൽ മാറഞ്ചേരി പഞ്ചായത്തിൽ ജലമിഷൻ പൈപ്പിനായി കുഴിച്ച കുഴി ടാർ ചെയ്യാത്തത് കാരണം ഈ ഭാഗങ്ങളിൽ അപകടം ഒരു നിത്യ സംഭവമായി മാറിയിരിക്കുകയാണ്. രണ്ടാഴ്ച മുമ്പാണ് ഇതേ സ്ഥലത്ത് ബൈക്ക് മറിഞ്ഞ് മുല്ലക്കാട്ട് അവ്വുവിൻ്റെ മകൻ നവാസ് (48) മരണപ്പെട്ടത്. ഈ ഭാഗത്ത് കുഴികൾ മൂടാത്തത് കാരണം ബൈക്കപകടങ്ങൾ ദിനേന നടന്ന് കൊണ്ടിരിക്കയാണ്. മഴക്കാലം വന്നതിനാൽ അപകടം കൂടി വരികയാണ്.
പൈപ്പിനായി പൊളിച്ച റോഡുകൾ അടിയന്തിരമായി ടാർ ചെയ്യാൻ ബന്ധപ്പെട്ട കരാറുകാർ ഉടൻ തയ്യാറാകണമെന്ന് മാറഞ്ചേരി പൗരാവകാശ സംരക്ഷണ സമിതി ആവശ്യപ്പെട്ടു. രാഷ്ട്രീയക്കാരും സന്നദ്ധ സംഘടനകളും വാട്ടർ അതോറിറ്റിയുടെ അനാസ്ഥക്കെതിരെ ശക്തമായി പ്രതികരിക്കണമെന്നും സമിതി ആവശ്യപ്പെട്ടു. ഇത് കാരണം അപകടത്തിൽ
പെടുന്നവർക്ക് വാട്ടർ അതോറിറ്റി നഷ്ടപരിഹാരം നൽകാൻ തയ്യാറാകണണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡൻ്റ് അഡ്വ. എം.എ.എം. റഫീഖ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി എ.അബ്ദുൾ ലത്തീഫ് റിപ്പോർട്ട് അവതരിപ്പിച്ചു. ഫിറോസ് വടമുക്ക്, ഉണ്ണി മാരാമുറ്റം, അബ്ദുല്ല കൊല്ലാറ രാജീവ്, ഫൈസൽ കാങ്ങിലയിൽ എന്നിവർ പ്രസംഗിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments