തോരാമഴ: തോടിന് സമാനമായി താഴത്തേൽപടി റോഡ്
ശക്തമായ മഴയെ തുടർന്ന് വെള്ളം ഒഴുകിപോകാനാകാതെ തോടിന് സമാനമായി എരമംഗലം താഴത്തേൽപടി റോഡ്. കുണ്ടുകടവ് - ഗുരുവായൂർ സംസ്ഥാന പാതയും ഇതിനോട് ചേരുന്ന ഗ്രാമീണറോഡുകളും വെള്ളക്കെട്ടിലാണ്. താഴത്തേൽപടി പെട്രോൾ പമ്പിനും കുമ്മിപ്പാലത്തിനും ഇടയിലായാണ് റോഡിൽ തോരാമഴയിൽ വെള്ളം നിറഞ്ഞത്. റോഡിന്റെ ഇരുഭാഗങ്ങളിലെ കാനനിറഞ്ഞതും ഒഴുക്കിനെ തടസ്സപ്പെട്ടതുമാണ് റോഡിൽ വെള്ളക്കെട്ട് രൂപപ്പെടാനുള്ള കാരണം. കാൽ നടയാത്രക്കാർക്കും വാഹനങ്ങൾക്കും ഒരുപോലെ ദുരിതമാണ്. ബൈക്ക് യാത്രക്കാരടക്കം അതിസാഹസികമായാണ് റോഡിലൂടെ യാത്ര ചെയ്യുന്നത്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments