സരോജിനി കല്ലൂർപ്പുള്ളി ഫെല്ലോഷിപ്പിന് അർഹയെന്ന് ഫോക് ലോർ അക്കാദമി.
തുയിലുണർത്ത് പാട്ട് എന്ന കലാരൂപത്തിൻ്റെ ആലാപാന വിശുദ്ധിയിൽ ഒരു പ്രദേശത്തിൻ്റെ കുയിൽ നാദം എന്ന് പലരും വിശേഷിപ്പിച്ച എരമംഗലം സ്വദേശി സരോജിനി കല്ലൂർപ്പുള്ളി ഫോക് ലോർ അക്കാദമി പുരസ്കാരത്തിന് അർഹയെന്ന് ഔദ്യോദിക വിശദീകരണം. ഇവരുടെ കാലശേഷം ഈ കലാരൂപം അന്യം നിന്ന് പോകുമെന്നും പരിഗണിക്കണമെന്നുമുള്ള യുവകലാസാഹിതി ജില്ലാ കമ്മറ്റി അംഗം പ്രഗിലേഷ് ശോഭയുടെ അപേക്ഷ പരിഗണിച്ചാണ് ഫോക് ലോർ അക്കാദമിയുടെ വിശദീകരണം. 2025 വർഷത്തിലേക്കുള്ള ഫെല്ലോഷിപ്പിന് സരോജിനിയേയും പരിഗണിക്കും. തിരുവനന്തപുരം, തൃശൂർ ആകാശവാണി കേന്ദ്രങളിലും ദുരദർശനിലും സ്വന്തം കഴിവുകൾ പാടി അവതരിപ്പിച്ച എരമംഗലം സ്വദേശി അപ്പുകുട്ടൻ ഗുരുസ്വാമിക്കൊപ്പം ശബരിമല ദർശിച സമയം പ്രശസ്ത ഗായകൻ വീരമണിക്കൊപ്പം സന്നിധാനമണ്ഡപത്തിൽ ഇരുമുടി താങ്കി എന്ന ഭക്തിഗാനം ആലപിക്കാൻ ഭാഗ്യം ലഭിച്ച ഗായിക കൂടിയാണ്. തുയിലുണർത്ത് പാട്ട് എന്ന നാടൻ കലാരൂപം ഇവരുടെ കാലശേഷം പ്രദേശത്ത് അന്യം നിന്നുപോവും എന്ന കാര്യത്തിൽ സംശയമില്ല. തിരുവാതിരക്കളി, നാടകം, ലളിതഗാനം, ഭജന എന്നീ പാട്ടുമായി ബന്ധപ്പെട്ട മേഖലയിൽ ഒരു കാലഘട്ടത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു ഇവർ. ഇവരുടെ സഹോദരൻ ബാലേട്ടനും പാട്ടിൽ കഴിവു തെളിയിച്ച വ്യക്തി ആയിരുന്നു. പാട്ട് എന്ന പോലെ ഹാർമോണിയം ഉൾപ്പെടെ പല സംഗീത ഉപകരണങ്ങളും ഇവർ നിഷ്പ്രയാസം കൈകാര്യം ചെയ്തിരുന്നു. എഴുപത്തി ആറ് വയസ്സുള്ള സരോജിനി വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് വിശ്രമ ജീവിതം നയിക്കുകയാണ്.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments