പൊന്നാനിയിൽ ഇനി സമദാനിക്കാലം
നേടിയത് റെക്കോർഡ് ഭൂരിപക്ഷം
പൊന്നാനി :പൊന്നാനിക്ക് ഇനി സമദാനികാലം ഇത്തവണ കടുത്ത മത്സരം നടന്ന പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ 234792 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തിനാണ് സമദാനി വിജയിച്ചു കയറിയത്. നിലവിൽ ആദ്യമായാണ് മുസ്ലിം ലീഗ് സ്ഥാനാർഥി പൊന്നാനിയിൽ ഇത്രയധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുന്നത് സമദാനിയുടെ വ്യക്തിപ്രഭാവം തന്നെയാണ് ഇതിന് പിറകിൽ.ഒരുപക്ഷെ സമസ്തയിലെ പ്രശ്നങ്ങൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെടാൻ ഇടയായ മണ്ഡലം കൂടിയായിരുന്നു പൊന്നാനി അവിടെയാണ് യാതൊരു പ്രതിസന്ധിയും ഇല്ലാത്ത വിജയം സമദാനിക്ക് നേടാൻ കഴിഞ്ഞത് സമസ്തയിലെ പിണക്കം മുതലെടുത്ത് ഇടതുപക്ഷം നടത്തിയ ശ്രമങ്ങൾ യാതൊരു തരത്തിലും വിജയിച്ചില്ല എന്ന് തന്നെ പറയാം കൃത്യമായ മുതലെടുപ്പ് മുന്നിൽക്കണ്ട് സമസ്തക്ക് ഏറെ സ്വീകാര്യനായ കെ. എസ്. ഹംസയെ ലീഗിൽ നിന്നും എത്തിച്ചു 53വർഷത്തിന് ശേഷം പാർട്ടി ചിഹ്നത്തിൽ മത്സരിക്കുമ്പോൾ ഇടതുപക്ഷം വിജയം തന്നെയാണ് പ്രതീക്ഷിച്ചത് കഴിഞ്ഞ തവണ ലീഗ് സ്ഥാനാർഥിയായ ഈ.ടി. മുഹമ്മദ് ബഷീർ 51.30%വോട്ട് വിഹിതത്തോടെ 193273വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചു കയറിയത് അന്ന് ഇടതുസ്ഥാനാർഥി പി. വി. അൻവർ 32.30%വോട്ട് നേടിയിരുന്നു ബി ജെ. പി. സ്ഥാനാർഥി വി. ടി. രമ അന്ന് 110603വോട്ടാണ് നേടിയത് പൊന്നാനി മണ്ഡലത്തിൽ അന്ന് ഈ. ടി. 61294വോട്ടും പി. വി. അൻവർ 51555വോട്ടും വി.ടി. രമ 17498വോട്ടും നേടിയിരുന്നു 2014ൽ ഈ. ടി. തന്നെയാണ് ലീഗ് സ്ഥാനാർഥിയായ് പൊന്നാനിയെ പ്രതിനിധീകരിച്ചത് അന്ന് 25410വോട്ടിന്റെ ഭൂരിപക്ഷം മാത്രമേ ഈ. ടിക്ക് നേടാൻ കഴിഞ്ഞുള്ളൂ ഇടതുസ്വാതന്ത്ര്യനായ വി. അബ്ദുറഹ്മാൻ അന്ന് പൊന്നാനി മണ്ഡലത്തിൽ വരെ ഈ. ടി. യെ വിറപ്പിച്ചു ഒന്നാം സ്ഥാനത്ത് ഉണ്ടായിരുന്നു 52600വോട്ട് അന്ന് പൊന്നാനി മണ്ഡലത്തിൽ നിന്ന് വി. അബ്ദുറഹ്മാൻ നേടിയിരുന്നു ഈ അന്ന് 44942വോട്ട് നേടി രണ്ടാം സ്ഥാനത്തും ആയിരുന്നു ബി. ജെ. പി. സ്ഥാനാർഥി നാരായണൻ അന്ന് പൊന്നാനി മണ്ഡലത്തിൽ നിന്ന് 12163വോട്ടും നേടി
മണ്ഡലത്തിൽ കഴിഞ്ഞ തവണ നേടിയ വോട്ടുകൾ കൂടുതൽ നേടാൻ സാധിച്ചത് പോയത് ഒരുപക്ഷെ ബി. ജെ. പി.നേതൃത്വത്തിൽ ചെറിയ ആശ്വാസം ഉണ്ടാക്കുന്നു.13691വോട്ടിന്റെ കൂടുതൽ പൊന്നാനി ലോക്‌സഭ മണ്ഡലത്തിൽ ബി. ജെ. പി. നേടി നിലവിൽ യൂ. ഡി. എഫ് നേതൃത്വവും ഞെട്ടിയ വിജയമാണ് സമദാനി നേടിയത് ഒരു ലക്ഷം ഭൂരിപക്ഷം വിചാരിച്ചിടത്ത് രണ്ടേകാൽ ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷം ഒരേ പോലെ മുന്നണികളെ ഞെട്ടിച്ചിട്ടുണ്ട്. പോളിംഗ് ശതമാനത്തിൽ മുൻ തവണത്തേക്കാൾ അഞ്ചു ശതമാനം കുറഞ്ഞപ്പോൾ മുന്നണികൾ ചെറിയ ആശങ്കയിൽ ആയിരുന്നു പക്ഷെ തിരഞ്ഞെടുപ്പ് വിധി വന്നതോടെ എല്ലാ ആശങ്കകൾക്കും വിരാമമായി ഇത് വരും നാളുകളിൽ പൊന്നാനിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും ഇടയാക്കും
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments