Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു


വെളിയങ്കോട് പഞ്ചായത്ത് പരിസ്ഥിതി ദിനം ആചരിച്ചു


അന്താരാഷ്ട്ര പരിസ്ഥിതി ദിനാചരണത്തിന്‍റെ ഭാഗമായി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വൈവിധ്യമാര്‍ന്ന പരിപാടിക‍ള്‍ സംഘടിപ്പിച്ചു . ആശുപത്രിക‍ള്‍ , സ്കൂളുക‍ള്‍ അംഗവനാടിക‍ള്‍ , വിവിധ സര്‍ക്കാ‍ര്‍ ഓഫീസുകൾ വിവിധ ശൂചീകരണ പ്രവര്‍ത്തനങ്ങളും വ്യക്ഷതൈ നല്‍കലും , നടീലും നടത്തി . 

പഞ്ചായത്ത് തല പരിസ്ഥിതി ദിനാഘോഷം വെളിയങ്കോട് താവളക്കുളം ജി എ‍ല്‍ പി സ്കൂളി‍ല്‍ വെച്ച് നടത്തപ്പെട്ട വ്യക്ഷതൈനട‍ലും ബോധവത്കരണ ക്ലാസ്സും ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു കല്ലാട്ടേൽ ഉദ്ഘാടനം ചെയ്തു .  

വാർഡ് മെമ്പർ സുമിത രതീഷ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . ഹരിതകേരളം കോഡിനേറ്റർ കെ. പി. രാജൻ മുഖ്യ പ്രഭാഷണം നടത്തി . എം. ജി. എൻ. ആർ. ഇ ജി എസ് . അസിസ്റ്റന്റ് എഞ്ചിനീയർ പ്രഷീന പദ്ധതി വിശദീകരിച്ചു . ഗ്രാമ പഞ്ചായത്ത് മെമ്പർ വേലായുധൻ സ്കൂൾ പ്രാധാനധ്യാപകൻ ബാബു മാസ്റ്റർ , ഹരിത കർമ്മ സേന കോഡിനേറ്റർ ജുനൈദ എന്നിവർ ആശംസ അറിയിച്ച് സംസാരിച്ചു. എം.ജി. എൻ. ആർ. ഇ ജി എസ് . ഓവർസിയർ ഷിജി‍ല്‍ നന്ദി പറഞ്ഞു . 

.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments