ഭൗതികശരീരം മെഡിക്കൽ പഠനത്തിന് സമർപ്പിച്ച് കുഞ്ഞപ്പ യാത്രയായി.
മൂക്കുതല പിടാവനൂർ
പോസ്റ്റൽ ഡിപ്പാർട്ട്മെൻ്റ് ജിഡിഎസ്എംസിയായി വിരമിച്ച മൂക്കുതല നരണിപ്പുഴ സ്വദേശി ചിത്രാഭവനിൽ (പെരുമ്പിലാവിൽ) പി പി കുഞ്ഞപ്പ (70) യാണ് തൻ്റെ അന്ത്യാഭിലാഷ പ്രകാരം മരണശേഷം ഭൗതിക ശരീരം മെഡിക്കൽ പഠനത്തിനായി സമർപ്പിച്ച് ഈ ലോകത്ത് നിന്നും മടങ്ങിയത്.
നന്നംമുക്ക് ഗ്രാമപഞ്ചായത്ത്മുൻ അംഗം, സിപിഐ എം ലോക്കൽ കമ്മിറ്റിയംഗം,
ദീർഘകാലം നിർമാണ തൊഴിലാളി യൂണിയൻ പഞ്ചായത്ത് സെക്രട്ടറി മൂക്കുതല പിസിഎൻജിഎച്ച്എസ് പിടിഎ പ്രസിഡൻ്റ്, പൂർവ്വ വിദ്യാർഥി സംഘടന ട്രഷറർചങ്ങരംകുളം കാണി ഫിലിം സൊസൈറ്റി ജോയിൻറ് സെക്രട്ടറി എന്നി നിലകളിൽ പ്രവർത്തിച്ചിരുന്നു. മൃതദേഹംനരണിപ്പുഴയിലെവീട്ടിലെ പൊതുദർശനത്തിനു ശേഷം തൃശൂർ ഗവൺമെൻറ് മെഡിക്കൽ കോളേജിലെ വിദ്യാർഥികൾക്ക് പഠനത്തിനായി വിട്ടുനൽകി. ഭാര്യ അമ്മിണി. (ജൂനിയർപബ്ലിക് ഹെൽത്ത് നേഴ്സ് ) മകൾ അൽസ. (സ്റ്റാഫ് നേഴ്സ് നന്നംമുക്ക് കുടുംബാരോഗ്യ കേന്ദ്രം)
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments