Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പരിസ്ഥിതി ദിനം : യു എം എം എൽപി സ്ക്കൂളിൽ പ്രത്യേക സ്കൂൾ അസംബ്ലി ചേർന്നു


പരിസ്ഥിതി ദിനം : യു എം എം എൽപി സ്ക്കൂളിൽ പ്രത്യേക സ്കൂൾ അസംബ്ലി ചേർന്നു


എരമംഗലം യു എം എം എൽപി സ്ക്കൂളിൽ 
ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് 
 പ്രത്യേക സ്ക്കൂൾ അസംബ്ലി ചേർന്നു. സ്കൂൾതല പ്രവർത്തനങ്ങൾക്ക് ഹെഡ്മാസ്റ്റർ ലിജോ ടി ജോബ് നേതൃത്വം നൽകി.

ദിനാചരണ കോഡിനേറ്റർമാരായ 
ഹാജിറ ടീച്ചർ, സൗമ്യ ടീച്ചർ പരിസ്ഥിതി ദിനാചരണ സന്ദേശം നൽകി.
 
നല്ല പാഠം കോഡിനേറ്ററായ ഡിറ്റോ മാസ്റ്റർ മരങ്ങൾ നട്ടുപിടിപ്പിക്കുന്നതിന്റെ പ്രാധാന്യം കുട്ടികളുമായി പങ്കു വെച്ചു,
പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി ക്ലാസ്സ് അടിസ്ഥാനത്തിൽ പോസ്റ്റർ നിർമ്മാണം, പ്ലക്കാർഡ് നിർമ്മാണം, വീടുകളിലും സ്ക്കൂളിലും തൈ നടൽ, പരിസ്ഥിതി ദിന പാട്ട്,
 പ്രസംഗം, പരിസ്ഥിതി ദിന ക്വിസ് എന്നിവ നടത്തി.

ഒന്നു രണ്ട് ക്ലാസ്സുകാർ പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങളുടെ ഭാഗമായി നിർമ്മിച്ച പരിസ്ഥിതി ദിന സന്ദേശ തൊപ്പികൾ സ്ക്കൂൾ അസംബ്ലിയെ കൂടുതൽ മനോഹരമാക്കി.

സ്ക്കൂൾ തലത്തിൽ പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ഹെഡ് മാസ്റ്റർ ലിജോ ടി ജോബ് വിദ്യാർത്ഥികളോടൊപ്പം ചേർന്ന് വൃക്ഷത്തൈ നട്ടു കൊണ്ട് തൈനടീൽ പ്രവർത്തനം ഉദ്ഘാടനം ചെയ്തു.

സീനിയർ അധ്യാപകരായ നസീറ ടീച്ചർ, ഷമീല ടീച്ചർ , മേജോ മാസ്റ്റർ, ഡിറ്റോ മാസ്റ്റർ SRG കൺവീനർ ശ്രീജ ടീച്ചർ, നീതു ടീച്ചർ,ജുമിയ ടീച്ചർ എന്നിവർ തണൽ മരങ്ങൾ നട്ടു ദിനാചരണത്തിന്റെ പ്രാധാന്യത്തെ കുറിച്ചു സംസാരിച്ചു.

പരിസ്ഥിതി ദിനാചരണ പ്രവർത്തനങ്ങൾക്ക് കോഡിനേറ്റർമാരായ ഹാജിറ ടീച്ചർ സൗമ്യ ടീച്ചർ , എന്നിവർ നേതൃത്വം നൽകി.



🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com 

Post a Comment

0 Comments