കെ-സ്മാര്‍ട്ട്: തൃശ്ശൂർ ജില്ലയിലെ ആദ്യത്തെ ബില്‍ഡിങ് പെര്‍മിറ്റ് നല്‍കി കുന്നംകുളം നഗരസഭ
കെ-സ്മാര്‍ട്ടിലൂടെ അപേക്ഷിച്ച് ദിവസങ്ങള്‍ക്കകം ആവശ്യക്കാരന് ബില്‍ഡിങ്ങ് പെര്‍മിറ്റ് നല്‍കി കുന്നംകുളം നഗരസഭ. തൃശ്ശൂർ ജില്ലയില്‍ തന്നെ ആദ്യമായാണ് കെ-സ്മാര്‍ട്ടിലൂടെ അപേക്ഷകന് ബില്‍ഡിങ് പെര്‍മിറ്റ് നല്‍കുന്നത്. ചൊവ്വന്നൂര്‍ സ്വദേശി മുല്ലക്കല്‍ ഗംഗാധരനാണ് വീട് പണിയുടെ ഭാഗമായി അഞ്ച് ദിവസങ്ങള്‍ക്കു മുന്‍പ് നഗരസഭയില്‍ കെ-സ്മാര്‍ട്ടിലൂടെ ബില്‍ഡിങ് പെര്‍മിറ്റിന് അപേക്ഷിച്ചത്. തുടര്‍ന്ന് ബുധനാഴ്ച നഗരസഭയിലെത്തി ചെയര്‍പേഴ്‌സണ്‍ സീത രവീന്ദ്രനില്‍ നിന്ന് സര്‍ട്ടിഫിക്കറ്റ് കൈപ്പറ്റി.
വൈസ് ചെയര്‍പേഴ്‌സണ്‍ സൗമ്യ അനിലന്‍, സ്ഥിരം സമിതി അധ്യക്ഷന്മാരായ പി.എം സുരേഷ്, സജിനി പ്രേമന്‍, ടി. സോമശേഖരന്‍, പ്രിയ സജീഷ്, പി.കെ ഷെബീര്‍, സെക്രട്ടറി ഇന്‍ ചാര്‍ജ്ജ് ബിനയ് ബോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.
🇷🇪🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/HhnPIXtUOnqGUgC2eY94hj
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com
0 Comments