Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മുൻ ഗവ. അഡീഷണൽ സെക്രട്ടറിയുടെ വീടിന് നേരെ വധഭീഷണിയും അക്രമവും; വിജയാഹ്ലാദ പ്രകടനത്തിനിടെ അതിക്രമമെന്ന് പരാതി


മുൻ ഗവ. അഡീഷണൽ സെക്രട്ടറിയുടെ വീടിന് നേരെ വധഭീഷണിയും അക്രമവും; വിജയാഹ്ലാദ പ്രകടനത്തിനിടെ അതിക്രമമെന്ന് പരാതി

മാറഞ്ചേരി: വിജയാഹ്ലാദ പ്രകടനത്തിനിടെ റിട്ട. ഗവ. അഡീഷണൽ സെക്രട്ടറിയുടെ വീടിന് നേരെ സ്ഫോടകവസ്തുക്കൾ എറിയുകയും വധഭീഷണി മുഴക്കുകയും ചെയ്തതായി പരാതി. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് 13-ാം വാർഡിലെ സി.പി.ഐ സ്ഥാനാർത്ഥിയുടെ വിജയവുമായി ബന്ധപ്പെട്ട് നടന്ന പ്രകടനത്തിനിടെയാണ് സംഭവം. റിട്ട. ഗവ. അഡീഷണൽ സെക്രട്ടറി എ. അബ്ദുൾ ലത്തീഫാണ് പെരുമ്പടപ്പ് പോലീസിൽ പരാതി നൽകിയത്.

വീട്ടിൽ സ്ത്രീകളും കുട്ടികളും മാത്രം ഉണ്ടായിരുന്ന സമയത്താണ് അക്രമികൾ സ്ഫോടകവസ്തുക്കൾ എറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. ഭയന്നോടിയ കുട്ടികൾക്ക് നേരെയും സ്ഫോടകവസ്തുക്കൾ എറിഞ്ഞതായും അക്രമികൾ ദീർഘനേരം വീടിന് മുന്നിൽ അസഭ്യവർഷം നടത്തുകയും വധഭീഷണി മുഴക്കുകയും ചെയ്തതായും പരാതിയിൽ പറയുന്നു. സംഭവത്തിന്റെ സി.സി.ടി.വി ദൃശ്യങ്ങൾ സഹിതമാണ് പോലീസിനെ സമീപിച്ചിരിക്കുന്നത്.

ജനാധിപത്യ രീതിയിലുള്ള ആഘോഷങ്ങൾ സ്വാഭാവികമാണെങ്കിലും, വീടിന്റെ പരിസരത്ത് അതിക്രമം കാട്ടുന്നതും വധഭീഷണി മുഴക്കുന്നതും അപകടകരമായ പ്രവണതയാണെന്ന് എ. അബ്ദുൾ ലത്തീഫ് പറഞ്ഞു. കുറ്റക്കാർക്കെതിരെ വധഭീഷണി ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി കർശന നടപടി സ്വീകരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

പെരുമ്പടപ്പ് പോലീസിന് പുറമെ മുഖ്യമന്ത്രി, ഡി.ജി.പി, ജില്ലാ പോലീസ് മേധാവി എന്നിവർക്കും പരാതി നൽകിയിട്ടുണ്ട്.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments