Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കരിം സരിഗ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണം നടത്തി.


കരിം സരിഗ ഒന്നാം ചരമവാർഷികത്തിൽ അനുസ്മരണം നടത്തി.

മാറഞ്ചേരി: കലാ- സാംസ്കാരിക മേഖലയിൽ നിറസാന്നിദ്ധ്യമായിരുന്ന പ്രശസ്ത സംഗീതജ്ഞൻ കരിം സരിഗയുടെ ഒന്നാം ചരമവാർഷിക ദിനത്തിൽ അനുസ്മരണം നടത്തി. കലാ സാംസ്കാരിക വേദിയായ മാറഞ്ചേരി സർഗവേദി സംഘടിപ്പിച്ച അനുസ്മരണ ചടങ്ങ് പ്രമുഖ ഗായകൻ എടപ്പാൾ വിശ്വൻ ഉദ്ഘാടനം ചെയ്തു. സർഗവേദി കൺവീനർ ഏ.ടി. അലി അധ്യക്ഷത വഹിച്ചു. റഹ്മാൻ പോക്കർ അനുസ്മരണ പ്രഭാഷണം നടത്തി. സർഗവേദി ചെയർമാൻ ബഷീർസിൽസില , കെ.പി. രാജൻ, ലീനാ മുഹമ്മദലി, എ. മുഹമ്മദ് മാസ്റ്റർ, സുജീന്ദ്രൻ, ഫൈസൽ ബാവ, ജോയ് മാധവൻ, എ. അബ്ദുൾ ലത്തീഫ് ,യൂസുഫ് ബാഖവി, പ്രൊഫ.ചന്ദ്രാഹസൻ, അശഫ് പൂച്ചാമം, ബക്കർ മാറഞ്ചേരി എന്നിവർ പ്രസംഗിച്ചു. കരിംസരിഗയുടെ കുടുംബത്തിന് സർഗവേദിയുടെ ഉപഹാരം എടപ്പാൾ വിശ്വൻ മകൻ ഷാനുവിന് കൈമാറി. ഏ. പി. വാസു സ്വാഗതവും ഷഹീർ സിദ്ധീഖ് നന്ദിയും പറഞ്ഞു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും


*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com' '

Post a Comment

0 Comments