പൊന്നാനിയിൽ വൻ ലഹരിവേട്ട; മൈദച്ചാക്കുകൾക്കിടയിൽ ഒളിപ്പിച്ചു കടത്തുകയായിരുന്ന 1.5 കോടിയുടെ ഹാൻസ് പിടികൂടി
ദേശീയപാതയിൽ നടത്തിയ വാഹന പരിശോധനക്കിടെ ലോറിയിൽ കടത്തുകയായിരുന്ന ഒന്നര കോടിയോളം രൂപ വിലവരുന്ന നിരോധിത പുകയില ഉൽപ്പന്നമായ ഹാൻസ് പിടികൂടി.
സംഭവത്തിൽ ലോറി ഡ്രൈവർ പാലക്കാട് ഒറ്റപ്പാലം സ്വദേശി മോഹൻദാസിനെ (42) പോലീസ് അറസ്റ്റ് ചെയ്തു.
ഇന്ന് ഉച്ചയ്ക്ക് പൊന്നാനി ദേശീയപാതയിൽ നടത്തിയ പരിശോധനയിലാണ് വൻ ലഹരിശേഖരം കണ്ടെത്തിയത്. 200 വലിയ ചാക്കുകളിലായി മൂന്ന് ലക്ഷത്തോളം ഹാൻസ് പാക്കറ്റുകളാണ് ഉണ്ടായിരുന്നത്.
ലോറിയിൽ മൈദച്ചാക്കുകൾക്ക് നടുവിൽ ഒളിപ്പിച്ച നിലയിലായിരുന്നു ഹാൻസ് കടത്തിയിരുന്നത്. കാസർകോട് നിന്നും എറണാകുളം പെരുമ്പാവൂരിലേക്കാണ് ഇവ കൊണ്ടുപോയിരുന്നതെന്ന് പ്രതി പോലീസിനോട് പറഞ്ഞു.
മലപ്പുറം ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന. തിരൂർ ഡിവൈ.എസ്.പി കെ.ജെ ജോൺസൺ, മലപ്പുറം ജില്ലാ നർക്കോട്ടിക് സെൽ ഡിവൈ.എസ്.പി സിബി എൻ. എന്നിവരുടെ നേതൃത്വത്തിൽ പൊന്നാനി ഇൻസ്പെക്ടർ എസ്. അഷറഫ്, എസ്.ഐ ജസ്റ്റിൻ കെ.ആർ, തിരൂർ-താനൂർ ഡാൻസാഫ് ടീമുകൾ, സി.പി.ഒമാരായ രഘു, ഐഡ്രിൻ കാർവാലിയോ എന്നിവരടങ്ങിയ സംഘമാണ് ലഹരിവേട്ട നടത്തിയത്.
*തുടർന്ന് വായിക്കാൻ👇*
https://www.realmediachannel.com/2025/12/blog-post_08.html
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments