ഇന്ത്യൻ ആർമിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട സഹദിന് ജന്മനാടിന്റെ സ്‌നേഹോഷ്മള വരവേൽപ്പ്
ഇന്ത്യൻ സേനയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് നാടിന്റെ അഭിമാനമായി മാറിയ സഹദിന് ടീം എം.ജി റോഡ് മുക്കാലയുടെ നേതൃത്വത്തിൽ പൗരാവലി ആവേശകരമായ സ്വീകരണം നൽകി. തുടർന്ന് നടന്ന റോഡ് ഷോയിൽ നിരവധി നാട്ടുകാരാണ് നാടിന്റെ അഭിമാനതാരത്തിന് ആശംസകളും അനുഗ്രഹങ്ങളും നേരാൻ എത്തിയത്.
തുടർന്ന് നടന്ന ആദരിക്കൽ ചടങ്ങിൽ ലിബിൻ സ്വാഗതം പറഞ്ഞു. നൂറുദ്ദീൻ പോഴത്ത്, മുഹമ്മദാലി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. ടീം എം.ജി റോഡ് മെമ്പർ ആനന്ദ് സഹദിനെ പൊന്നാട അണിയിച്ചു ആദരിച്ചു.
ലീന മുഹമ്മദാലി ചടങ്ങിന് നന്ദി രേഖപ്പെടുത്തി. ആദർശ്, ഷബേരി, അൻസഫ്, അക്ഷയ്, അജ്മൽ, റഹീസ് തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments