Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ മർദിത സമൂഹങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം : പി.ഡി.പി


ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ മർദിത സമൂഹങ്ങളുടെ ഐക്യനിര കെട്ടിപ്പടുക്കണം : പി.ഡി.പി

രാജ്യത്തിൻ്റെ ഭരണഘടനയും, മൂല്യങ്ങളും തകർത്തെറിയുന്ന ഫാസിസത്തിൽ നിന്ന് രാജ്യത്തെ രക്ഷിക്കാൻ രാജ്യത്തെ മഹാ ഭൂരിപക്ഷം വരുന്ന മർദിത സമൂഹത്തിൻ്റെ ഐക്യനിര കെട്ടിപ്പടുക്കുകയാണ് പരിഹാരമെന്ന് പി.ഡി.പി സംസ്ഥാന ജനറൽ സെക്രട്ടറി ജാഫർ അലി ദാരിമി പറഞ്ഞു.

രാജ്യപുരോഗതിയിലേക്ക് നയിക്കുന്നതിന് പകരം പുറകോട്ടടിപ്പിക്കുകയാണ് ഫാസിസ്റ്റ് ഭരണകൂടം ചെയ്ത് കൊണ്ടിരിക്കുന്നത്
രാജ്യ ഉയർത്തിപ്പിടിച്ചമൂല്യങ്ങൾ തകർത്തും, രാജ്യത്തിൻ്റെ നിലപാടുകളിൽ വെള്ളം ചേർത്തും മുന്നോട്ടു പോകുന്ന ഫാസിസ്റ്റുകളിൽ നിന്ന് രജ്യത്തെ രക്ഷിക്കാൻ ദലിദ് പിന്നാക്ക ന്യൂനപക്ഷ ഐക്യത്തിലൂടെ സാധ്യമാകൂ എന്നും അദ്ധേഹം കൂട്ടി ചേർത്തു. വെളിയങ്കോട് പഞ്ചായത്ത് പി.ഡി.പി കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ധേഹം

സംസ്ഥാന ജനറൽ സെക്രട്ടറി അജിത് കുമാർ ആസാദ് വിഷയാവതരണം നടത്തി ജില്ലാ വൈസ് പ്രസിഡൻ്റ് അഷ്റഫ് പൊന്നാനി, മണ്ഡലം പ്രസിഡൻ്റ് ഇസ്മായീൽ പുതുപൊന്നാനി, സംസ്ഥാന കൗൺസിൽ അംഗങ്ങളായ മൊയ്തുണ്ണി ഹാജി, എം. എ അഹ്മദ്കബീർ.കുഞ്ഞിമോൻ പാവിട്ടപ്പുറം, മണ്ഡലം ട്രഷറർ ഒ.വി ബക്കർ, എന്നിവർ സംസാരിച്ചു. പഞ്ചായത്ത് കമ്മിറ്റി ഓഫീസ് ബീവിപ്പടിയിൽ മൊയ്തുണ്ണി ഹാജി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് പ്രസിഡൻ്റ് മൊയ്ണ്ണി അദ്ധ്യക്ഷത വഹിച്ചു
അഷ്റഫ് എരമംഗലം പ്രതിഞ്ജ ചൊല്ലി,
പഞ്ചായത്ത് സെക്രട്ടറി റോസ് ഇബ്രാഹീം കുട്ടി സ്വാഗതം പറഞ്ഞു.
വിവിത പാർട്ടികളിൽ നിന്ന് പി.ഡി.പിയിൽ ചേർന്നവർക്ക് സ്വീകരണം നൽകി.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments