Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പ്രതിഷേധമിരമ്പി പൊന്നാനിയിൽ യു.ഡി.എഫ് ഫലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച്‌


പ്രതിഷേധമിരമ്പി പൊന്നാനിയിൽ യു.ഡി.എഫ് ഫലസ്തീൻ ഐക്യദാർഢ്യ നൈറ്റ് മാർച്ച്‌
 
അറുതിയില്ലാത്ത ഇസ്രായേൽ ക്രൂരത തുടരുന്ന ഫലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് പൊന്നാനി നിയോജക മണ്ഡലം യു.ഡി.എഫ് സംഘടിപ്പിച്ച നൈറ്റ്മാർച്ച് പ്രശസ്ത സാഹിത്യകാരൻ പി. സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

സയണിസ്റ്റ് ക്രൂരത സമാനതകളില്ലാത്ത ആക്രമണം 40 ദിവസമായി തുടർന്നിട്ടും യുദ്ധകുറ്റം നടത്തുന്ന ഇസ്രായേലിനെ വിചാരണ ചെയ്യാൻ അന്താരാഷ്ട്ര നീതിന്യായ കോടതി തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്ന് പി.സുരേന്ദ്രൻ അഭിപ്രായപ്പെട്ടു . 

രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയും ജവഹർലാൽ നെഹ്റു, ഇന്ദിരാഗാന്ധി തുടങ്ങിയ ഭരണാധികാരികളും നാളിതുവരെയായി സ്വീകരിച്ച നിലപാടിൽ നിന്ന് ഫലസ്തീനോടുള്ള ഇന്ത്യയുടെ നയതന്ത്ര നയത്തിന്റെ പ്രത്യക്ഷ വ്യതിചലനമാണ് ഇപ്പോൾ ഇന്ത്യൻ ഭരണകൂടം നടത്തിവരുന്നതെന്നും രാജ്യത്ത് ജനങ്ങൾ മുഴുവൻ ഫലസ്തീൻ ഐക്യദാർഢ്യവുമായി തെരുവിലാണെന്നത് ഭരണകൂടം മനസ്സിലാക്കണമെന്നും പി. സുരേന്ദ്രൻ പ്രസംഗത്തിൽ മുന്നറിയിപ്പ് നൽകി . കുട്ടികളേയും , സ്ത്രീകളേയും ആക്രമിക്കുന്ന ഈ ഭീകരത ഒരു മതത്തിൻ്റെ പ്രശ്നമായി ചിന്തിക്കരുതെന്നും അദ്ദേഹം കൂട്ടി ചേർത്തു . 

മലപ്പുറം ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയ്മോഹൻ കൺവീനർ അഷറഫ് കോക്കൂർ എന്നിവരുടെ നേതൃത്വത്തിൽ ആയിരത്തോളം യു.ഡി.എഫ് പ്രവർത്തകർ പ്രതിഷേധ സൂചകമായ തീപ്പന്തങ്ങൾ കൈകളിലേന്തി ഫലസ്തീൻ അനുകൂല മുദ്രാവാക്യങ്ങൾ മുഴക്കി നൈറ്റ്മാർച്ചിൽ അണിനിരന്നു.

പൊന്നാനി ഫിഷിങ് ഹാർബർ പരിസരത്തുനിന്ന് ആരംഭിച്ച നൈറ്റ്മാർച്ച് കുണ്ടുകടവ് ജംഗ്ഷനിൽ സമാപിച്ചു . നിയോജക മണ്ഡലം യു.ഡി.എഫ് ചെയർമാൻ പി.പി. യൂസഫലി അധ്യക്ഷത വഹിച്ചു.

നിയോജകമണ്ഡലം യു.ഡി.എഫ് കൺവീനർ കല്ലാട്ടേൽ ഷംസു യു.ഡി.എഫ് നേതാക്കളായ വി. സെയ്ത് മുഹമ്മദ് തങ്ങൾ , എം.വി. ശ്രീധരൻ മാസ്റ്റർ, സി.എം. യൂസഫ് , അഹമ്മദ് ബാഫഖി തങ്ങൾ , അഡ്വ. എ.എം. രോഹിത് , വി.കെ.എം. ഷാഫി, സിദ്ദീഖ് പന്താവൂർ , മുസ്തഫ വടൂക്ക് , വി.വി. ഹമീദ്, ഇ.പി. രാജീവ്, പി.ടി. അബ്ദുൽ ഖാദർ , ടി.കെ. അഷ്റഫ് , അഡ്വ. ജോസഫ് , അലി (ആർ.എസ്.പി) എന്നിവർ പ്രസംഗിച്ചു.

ജാഥാ നായകരായ ജില്ലാ യു.ഡി.എഫ് ചെയർമാൻ പി.ടി. അജയമോഹൻ, കൺവീനർ അഷറഫ് കോക്കൂർ എന്നിവർ നൈറ്റ്മാർച്ചിൽ അണിനിരന്ന പ്രവർത്തകരെ അഭിവാദ്യമർപ്പിച്ച് സംസാരിച്ചു.

വി. ചന്ദ്രവല്ലി , കെ.എം അനന്തകൃഷ്ണൻ മാസ്റ്റർ, ഷാജി കാളിയത്തേൽ , ജബ്ബാർ പൊന്നാനി , സി.കെ. പ്രഭാകരൻ, കെ.കെ ബീരാൻകുട്ടി, റസാഖ് പൊന്നാനി, കെ. ജയപ്രകാശ് , 
ടി.എ മജീദ് , ഷമീർ ഇടിയാട്ടയിൽ , നാഹിർ ആലുങ്ങൽ , നബീൽ നെയ്തല്ലൂർ , എം.കെ. അൻവർ , ബഷീർ കക്കിടിക്കൽ, രജ്ഞിത് അടാട്ട് , എ.എം. സമദ്, ടി.കെ. അബ്ദുൽറഷീദ് , ടി.പി. കേരളീയൻ , പി.കെ. അഷറഫ്, കുഞ്ഞിമോൻ ഹാജി, സുബൈർ ചെറവല്ലൂർ, മുഹമ്മദലി നരണിപ്പുഴ, കാട്ടിൽ അഷറഫ്,, , ഷാനവാസ് വട്ടത്തൂർ , ടി.പി. മുഹമ്മദ്, സൈനുദ്ധീൻ ചെറവല്ലൂർ, അഡ്വ. സുജീർഖാൻ യു. മുനീബ്, ഷബീർ ബിയ്യം, അഡ്വ. കെ.എ. ബക്കർ, ഫർഹാൻ ബിയ്യം , ടി. ശ്രീജിത് അനസ് മാസ്റ്റർ , സുരേഷ് പാട്ടത്തിൽ , റാഷിദ് പുതു പൊന്നാനി , തുടങ്ങിയവർ നേതൃത്വം നൽകി.

നിയോജകമണ്ഡലം ഐ.എൻ.ടി.യു.സി കമ്മിറ്റിയും അധ്യാപക സംഘടനകളും നൈറ്റ്മാർച്ചിനെ അഭിവാദ്യം ചെയ്തു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments