Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സഹജീവിസ്നേഹവും ഉണർവും രൂപപ്പെടുത്തി കനിവ് സഹവാസക്യാമ്പ്


സഹജീവിസ്നേഹവും ഉണർവും രൂപപ്പെടുത്തി കനിവ് സഹവാസക്യാമ്പ്

 വെളിയംകോട് ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ സ്കൂൾ സോഷ്യൽ സർവീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ കനിവ് എന്ന പേരിൽ നടന്ന ദ്വിദിന സഹവാസ ക്യാമ്പിന്റെ ഉദ്ഘാടനം ബഹുമാനപ്പെട്ട ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ ശ്രീ. എ കെ സുബൈർ നിർവഹിച്ചു. പി ടി എ പ്രസിഡണ്ട് നിഷിലിന്റെ അധ്യക്ഷതയിൽ ഹെഡ്മിസ്ട്രസ് ശ്രീമതി രാധിക വി സ്വാഗതം പറഞ്ഞു. സ്കൂൾ സോഷ്യൽ സർവീസ് സ്കീം കോഡിനേറ്റർ ശ്രീമതി ഫാത്തിമ ബീവി പദ്ധതി വിശദീകരണം നടത്തി.സ്റ്റാഫ് സെക്രട്ടറി ശ്രീമതി ജയശ്രീ ടീച്ചർ, സീനിയർ അസിസ്റ്റന്റ് ശ്രീമതി ഷൈലാബായ് ടീച്ചർ ഗിരിജ ടീച്ചർ തുടങ്ങിയവർ ആശംസകൾ അറിയിച്ചു. സോഷ്യൽ സർവീസ് സ്കീമിന്റെ സ്റ്റുഡന്റ് കൺവീനർ മിനുഷ നന്ദി പറഞ്ഞു. തുടർന്ന് സോഷ്യൽസ്കീം സർവീസ് അംഗങ്ങൾ ഗവർണർ കോളനി, ബൊമ്മാടം കോളനി എന്നിവ സന്ദർശിക്കുകയും അവിടെ ശുചീകരണം നടത്തുകയും ഫല വൃക്ഷതൈകൾ നടുകയും ചെയ്തു. അവിടെയുള്ള കുട്ടികൾക്കായി പഠനോപകരണ വിതരണവും നടത്തി. തുടർന്ന് കുട്ടികൾ പെരിയമ്പലം ബീച്ച് സന്ദർശിക്കുകയും അവിടെയുള്ള പ്ലാസ്റ്റിക് മാലിന്യങ്ങൾ ശേഖരിച്ച് വിവിധ ഭാഗങ്ങളിലായി സ്വരൂപിക്കുകയും ചെയ്തു. ബീച്ചിലെ മാലിന്യ ശേഖരണത്തിൽ ഡിവിഷൻ മെമ്പറുടെ സാന്നിധ്യം വിദ്യാർഥികൾക്ക് ഉണർവും കരുത്തും നൽകി. ക്രിയാത്മക കൗമാരം കരുതും കരുതലും ടീന്സ് ക്ലബ് സംഘടിപ്പിച്ച നക്ഷത്രങ്ങളോടപ്പം പരിപാടി സ്കൂൾ പൂർവ്വ വിദ്യാർത്ഥിയും അസോസിയേറ്റ് പ്രൊഫസറുമായ ഡോക്ടർ ഹിലാൽ നിയന്ത്രിച്ചു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments