വി.എസ്. അച്യുതാനന്ദനെതിരെ വ്യാജപ്രചാരണം; അയിരൂർ സ്വദേശിക്കെതിരെ കേസ്
മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായിരുന്ന വി.എസ്. അച്യുതാനന്ദൻ മരിച്ചെന്ന വ്യാജ പ്രചാരണവും അദ്ദേഹത്തിനെതിരെ അധിക്ഷേപ പ്രചാരണവും നടത്തിയ അയിരൂർ സ്വദേശിക്കെതിരെ പെരുമ്പടപ്പ് പോലീസ് കേസെടുത്തു. അയിരൂർ സ്വദേശി മുഹമ്മദ് ബഷീർ നൽകിയ പരാതിയിലാണ് നടപടി.
സമൂഹമാധ്യമങ്ങളിലൂടെയാണ് വി.എസ്. അച്യുതാനന്ദൻ അന്തരിച്ചുവെന്ന വ്യാജവാർത്ത പ്രചരിപ്പിച്ചത്. കൂടാതെ, അദ്ദേഹത്തെ വ്യക്തിപരമായി അധിക്ഷേപിക്കുന്ന തരത്തിലുള്ള ഉള്ളടക്കവും പ്രചാരണത്തിൽ ഉൾപ്പെട്ടിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് മുഹമ്മദ് ബഷീർ പോലീസിൽ പരാതി നൽകിയത്.
വ്യാജപ്രചാരണം നടത്തിയ വ്യക്തിയെക്കുറിച്ചുള്ള വിവരങ്ങൾ പെരുമ്പടപ്പ് പോലീസ് ശേഖരിച്ചുവരികയാണ്. ഇത്തരം വ്യാജവാർത്തകളും അധിക്ഷേപ പ്രചാരണങ്ങളും സമൂഹത്തിൽ പ്രശ്നങ്ങൾ സൃഷ്ടിക്കുമെന്നും, ഇത്തരം പ്രവൃത്തികളിൽ ഏർപ്പെടുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് മുന്നറിയിപ്പ് നൽകി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/FlFXxG7VmlUIyphgPW0zaw
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com'
0 Comments