Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഷോർട്ട് കട്ട് അപകടങ്ങൾ പതിവാകുന്നു : അത്താണിയിലെ എ.ഐ ക്യാമറ മാറ്റി സ്ഥാപിക്കണമെന്ന് കോൺഗ്രസ്

ഷോർട്ട് കട്ട് അപകടങ്ങൾ പതിവാകുന്നു : അത്താണിയിലെ എ.ഐ ക്യാമറ മാറ്റി സ്ഥാപിക്കണമെന്ന് കോൺഗ്രസ്

മാറഞ്ചേരി കരിങ്കല്ലത്താണി A I ക്യാമറ ഒഴിവാക്കുന്നതിനായി വാഹനങ്ങൾ കൂട്ടത്തോടെ ഉൾപ്രദേശമായ കാരക്കാട് മണുങ്ങാത്താടു ക്ഷേത്രത്തിനു മുൻവശത്തുകൂടെ പോകുന്നത് നാട്ടുകാർക്ക്‌ ഭീഷണിയാകുന്നു. അവിണ്ടിത്തറ മദ്രസ്സക്ക് സമീപത്തുകൂടെ ഇറങ്ങി മദർ പ്ലാസക്ക് മുൻവശത്താണ് ഈ വഴി എത്തുന്നത്. ഇരുചക്ര വാഹനങ്ങൾ അമിത വേഗതയിലാണ് ഇതിലൂടെ പോകുന്നത്.പ്രദേശ വാസികൾ നിരവധി തവണ പഞ്ചായത്ത്‌, പോലീസ് ഉദ്യോഗസ്ഥർക്ക് പരാതി നൽകിയിട്ടും ഇതുവരെ ഒരു നടപടിയും സ്വീകരിക്കാത്തതിൽ കടുത്ത പ്രതിഷേധത്തിലാണ് നാട്ടുകാർ. ഇന്ന് ഈ വഴിയിലൂടെ പോയ മോട്ടോർ സൈക്കിൾ ഇടിച്ചു ആറു വയസുകാരനായ തിരുമംഗലത് ശരത് മകൻ ദേവാനന്ദിനു സാരമായ പരിക്ക് പറ്റി. ഇത്രയും ഗുരുതരമായ വിഷയമായിട്ടും നടപടി സ്വീകരിക്കാത്ത അധികാരികളുടെ നടപടിയിൽ മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും A I ക്യാമറ ഇവിടെ നിന്നും മാറ്റി സ്ഥാപിക്കാനുള്ള നടപടി ഉടനെ സ്വീകരിക്കണമെന്നും ആവശ്യപെട്ട് ഗതാഗത വകുപ്പ് മന്ത്രി, MVI, DYSP എന്നിവർക്ക് പരാതി നൽകുകയും ചെയ്തു. മണ്ഡലം പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അധ്യക്ഷത വഹിച്ചു.


🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments