Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

നവകേരള സദസ്സ്: പൊന്നാനി മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു


നവകേരള സദസ്സ്: പൊന്നാനി മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു

മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും നേതൃത്വത്തിൽ ജില്ലയിലെ 16 മണ്ഡലങ്ങളിലായി സംഘടിപ്പിക്കുന്ന നവകേരള സദസ്സിന്റെ ഭാഗമായി പൊന്നാനി നിയോജക മണ്ഡലത്തിൽ സംഘാടക സമിതി ഓഫീസ് തുറന്നു. പി.നന്ദകുമാർ എം.എൽ.എ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിച്ചു. പൊന്നാനി നഗരസഭയിലാണ് സംഘാടക സമിതി ഓഫീസ് പ്രവർത്തനം ആരംഭിച്ചത്. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ പി.കെ രഞ്ജിനി സ്വാഗതം പറഞ്ഞു.
യോഗത്തിൽ വിവിധ സബ് കമ്മിറ്റികളുടെ പ്രവർത്തങ്ങൾ വിലയിരുത്തി. നവകേരള സദസ്സുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ താഴെതട്ടിലേക്ക് എത്തിക്കാനും സദസ്സിനു വേണ്ടിയുള്ള പ്രചാരണ പ്രവർത്തങ്ങളും ഒരുക്കങ്ങളും വേഗത്തിലാക്കാനും ഓരോ വകുപ്പുകൾക്കും ചുമതലകൾ നൽകി. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഇ. സിന്ധു, ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമാരായ ബീന ടീച്ചർ, മിസിരിയാ സൈഫുദ്ധീൻ, ബിനീഷ മുസ്തഫ മാറഞ്ചേരി, ജില്ലാ പഞ്ചായത്ത് അംഗം എ.കെ സുബൈർ, പൊന്നാനി നഗരസഭാ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ, സബ് കലക്ടർ മിനിമോൾ, പൊന്നാനി നഗരസഭാ ആസൂത്രണ കമ്മിറ്റി ഉപാധ്യക്ഷൻ സി.പി മുഹമ്മദ് കുഞ്ഞി, നഗരസഭ സെക്രട്ടറി സജിറൂൺ, ജനപ്രതിനിധികൾ, വിവിധ വകുപ്പ് തല ഉദ്യോഗസ്ഥർ, സബ് കമ്മിറ്റി പ്രതിനിധികൾ എന്നിവർ പങ്കെടുത്തു.

🇷‌🇪‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments