മാറഞ്ചേരി മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റിനെ അനുമോദിച്ചു.
രണ്ടാമതും കോൺഗ്രസ് മാറഞ്ചേരി മണ്ഡലം പ്രസിഡന്റ് ആയി തിരഞ്ഞെടുത്ത T. ശ്രീജിത്തിനെ മണ്ഡലം കോൺഗ്രസ് കമ്മിറ്റി അനുമോദിച്ചു. യുഡിഫ് മലപ്പുറം ജില്ലാ ചെയർമാൻ P. T. അജയ്‌മോഹൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ഷിജിൽ മുക്കാല അധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് മുസ്തഫ വടമുക്ക്, ബ്ലോക്ക് പഞ്ചായത്ത് മെമ്പർ P. നൂറുദ്ധീൻ, സിദ്ധീഖ് പന്താവൂർ,E. P. രാജീവ്, M. T. ഉബൈദ്,സുലൈഖ റസാഖ്, സംഗീത രാജൻ, പ്രൊഫ :ചന്ദ്രഹാസൻ മാസ്റ്റർ, പാലക്കൽ അബ്ദുറഹ്മാൻ, A. V. ഉസ്മാൻ, അബ്ദുൾ വഹാബ് ഉള്ളതേൽ, രവി പരിചകം, ഗിരീഷ് അവിണ്ടിത്തറ എന്നിവർ സംസാരിച്ചു.
മാറഞ്ചേരി മണ്ഡലത്തിലെ കോൺഗ്രസ് സംഘടന സംവിധാനം ശക്തിപ്പെടുത്തുമെന്നും അതിനായുള്ള പ്രവർത്തനങ്ങൾക്കാണ് മുൻഗണന നൽകുന്നതെന്നും അനുമോദനത്തിന് നന്ദി പറഞ്ഞു കൊണ്ട് മണ്ഡലം പ്രസിഡന്റ് T. ശ്രീജിത്ത് പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments