മാറഞ്ചേരി ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികൾക്കായി ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു
മാറഞ്ചേരി ഗ്രാമപഞ്ചായത്തിൽ മാലിന്യമുക്ത നവകേരളം ക്യാമ്പയിന്റെ ഭാഗമായി മാറഞ്ചേരി ജി.എച്ച്.എസ്.എസിലെ എൻ.എസ്.എസ് വിദ്യാർഥികൾക്കായി 'അജൈവ മാലിന്യ സംസ്‌കരണം' എന്ന വിഷയത്തിൽ ഏകദിന ശിൽപ്പശാല സംഘടിപ്പിച്ചു. മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബീന ടീച്ചർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ബൾക്കീസ് അധ്യക്ഷത വഹിച്ചു. നവകേരളം റിസോഴ്‌സ് പേഴ്‌സൺ മിഥുന, ശുചിത്വ മിഷൻ റിസോഴ്‌സ് പേഴ്‌സൺ റിയാസ് എന്നിവർ വിവിധ വിഷയങ്ങളിൽ വിദ്യാർഥികൾക്കായി ക്ലാസെടുത്തു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് അബ്ദുൾ അസീസ്, പഞ്ചായത്ത് അംഗങ്ങളായ റെജുല ആലുങ്കൽ, സുഹറ ഉസ്മാൻ, എൻ.എസ്.എസ് അധ്യാപിക നിഷ തുടങ്ങിയവർ പങ്കെടുത്തു.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*
*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments