Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ഹരിതകർമ സേനാംഗങ്ങളുടെ വേതനം തടഞ്ഞു വെച്ചത് കൊടുക്കണം : കോൺഗ്രസ്‌


ഹരിതകർമ സേനാംഗങ്ങളുടെ വേതനം തടഞ്ഞു വെച്ചത് കൊടുക്കണം. കോൺഗ്രസ്‌

മാറഞ്ചേരി പഞ്ചായത്തിലെ ഹരിതകർമ സേനാംഗങ്ങളുടെ വേതനം തടഞ്ഞു വെച്ചത് പിൻവലിച്ച് കൊടുത്തു തീർക്കണമെന്ന് കോൺഗ്രസ്‌ മാറഞ്ചേരി മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു.19 വാർഡുകളിലെയും വീടുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക് പരിചകത്തെ സെന്ററിൽ വണ്ടി വിളിച്ചു എത്തിച്ചിട്ടും പൈസ കൊടുക്കാതെ ലക്ഷകണക്കിന് രൂപയാണ് ഇവർക്കു കിട്ടാനുള്ളത്. വീടുകളിൽ നിന്നും പിരിക്കുന്ന യൂസേഴ്സ് ഫീ പഞ്ചായത്ത്‌ ഏർപ്പെടുത്തിയ ബാങ്ക് അക്കൗണ്ടിലാണ് ഇവർ നിക്ഷേപിക്കുന്നത്. വണ്ടി വാടക കയ്യിൽ നിന്നാണ് ഇവർ കൊടുക്കുന്നത്. ഇവർക്കുള്ള പൈസ പഞ്ചായത്ത്‌ ഇവർക്കു കൈമാറുകയാണ് ചെയ്യുന്നത്. എന്നാൽ ഇപ്പോൾ കയ്യിൽ നിന്നും പൈസ എടുത്ത് പഞ്ചായത്തിന് വേണ്ടി സൗജന്യ സേവനം ചെയ്യേണ്ട ഗതികേടിലായി ഹരിതകർമ സേനാംഗങ്ങൾ. പല ഹരിതകർമ സേനാംഗങ്ങളുടെ വീടുകളിലും ഇത് കുടുംബ വഴക്കിൽ എത്തിയിരിക്കുകയാണ്.ഇവർ ഭരണസമിതിക്കു പരാതി നൽകിയിട്ടും ഇതുവരെ നടപടി ഉണ്ടായില്ല.അതിനാൽ ഉടൻ തന്നെ ഇവർക്കു കൊടുക്കാനുള്ള തുക വിട്ടുകൊടുക്കണമെന്നും അല്ലാത്ത പക്ഷം ഹരിതകർമ സേനാംഗങ്ങളെ ഉൾപ്പെടുത്തി ശക്തമായ സമരവുമായി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി മുന്നോട്ടു വരുമെന്ന് മണ്ഡലം കോൺഗ്രസ്‌ പ്രസിഡന്റ്‌ T. ശ്രീജിത്ത്‌ അറിയിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*⭕വാട്സ്ആപ്പ് ചാനൽ ഫോളോ ചെയ്യുക ⭕*

*https://whatsapp.com/channel/0029Va8m8k117Emn6EE5pL11*



*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments