Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പേവിഷ മുക്തനഗരം: വാക്‌സിനേഷൻ തീവ്രയജ്ഞത്തിന് പൊന്നാനിയിൽ തുടക്കം


പേവിഷ മുക്തനഗരം: വാക്‌സിനേഷൻ തീവ്രയജ്ഞത്തിന് പൊന്നാനിയിൽ തുടക്കം

പൊന്നാനി നഗരസഭയുടേയും സംസ്ഥാന മൃഗസംരക്ഷണവകുപ്പിന്റേയും സംയുക്താഭിമുഖ്യത്തിൽ നടത്തുന്ന തെരുവ് നായ നിയന്ത്രണ യജ്ഞത്തിന് തുടക്കമായി. യജ്ഞത്തിന്റെ ഭാഗമായി തെരുവുനായ്ക്കളിൽ ആന്റി റാബീസ് വാക്‌സിനേഷൻ നടത്തും.

സെപ്റ്റംബർ 30 വരെ നീണ്ടുനിൽക്കുന്ന തീവ്രയജ്ഞ പരിപാടിയുടെ ഉദ്ഘാടനം നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം നിർവഹിച്ചു. ഈശ്വരമംഗലം വെറ്ററിനറി പോളിക്ലിനിക് അങ്കണത്തിൽ നടന്ന പരിപാടിയിൽ വൈസ് ചെയർപേഴ്‌സൺ ബിന്ദു സിദ്ധാർത്ഥൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ കാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ ഷീന സുദേശൻ, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർപേഴ്‌സൺ രജീഷ് ഊപ്പാല, വർക്കിംഗ് ഗ്രൂപ്പ് അധ്യക്ഷൻ ഷാഹുൽ ഹമീദ് കൗൺസിലർമാരായ ബാബു, നസീമ, സീനിയർ വെറ്ററിനറി സർജൻ ഡോ. അനിൽ കുമാർ, വെറ്ററിനറി സർജന്മാരായ ഡോ. അംഗിരസ്, ഡോ. വിനീത് രവീന്ദ്രൻ ടി, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു.
തെരുവുനായ ശല്യ കുറയുന്നതിനും പേവിഷബാധയും നിയന്ത്രണ വിധേയമാക്കുന്നതിനുമായി മൃഗസംരക്ഷണ വകുപ്പും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സംഘടിപ്പിക്കുന്ന ഈ പദ്ധതിയിൽ വളർത്തുനായ്ക്കളുടെ പ്രതിരോധ കുത്തിവയ്പ്പിന് ലൈസൻസിങ്, ആക്രമണകാരികളായ നായകൾക്ക് അഭയകേന്ദ്രങ്ങൾ സ്ഥാപിക്കൽ, വന്ധ്യംകരണം, ബഹുജന ബോധവത്കരണ പരിപാടി എന്നിവയും നടക്കും. തുടർന്നുള്ള ദിവസങ്ങളിൽ നഗരത്തിന്റെ എല്ലാ വാർഡുകളിലും വാക്‌സിനേഷൻ പ്രവർത്തനം തുടരും.



🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments