Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും സംഘടിപ്പിച്ചു


സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും സംഘടിപ്പിച്ചു

ശിഹാബ് തങ്ങൾ ഡയാലിസിസ് സെന്റർ കൊണ്ടോട്ടിയുടെ സഹകരണത്തോടെ സിക്സ്റ്റീൻ ഓഫ് മാറഞ്ചേരി പൊന്നാനി ജെമ്മ ഗോൾഡിന്റെ സ്പോൺസർഷിപ്പിൽ സംഘടിപ്പിച്ച സൗജന്യ കിഡ്നി രോഗനിർണയവും ബോധവൽക്കരണവും പൊന്നാനി താലൂക്ക് ഹോസ്പിറ്റൽ സൂപ്രണ്ട് ഡോ. ഇ.ടി സുരേഷ് ഉദ്ഘാടനം ചെയ്തു.  ഗ്രാമപഞ്ചായത്ത് മെമ്പർ അഡ്വ. കെ.എ ബക്കർ അധ്യക്ഷത വഹിച്ചു. നൂറുകണക്കിന് ആളുകൾ പരിശോധന നടത്തി. യുണൈറ്റഡ് കടവ്, ഹരിയാലി സാംസ്‌കാരിക സമിതി, ലെജൻഡ്സ് കടവ് എന്നീ കൂട്ടായ്മകളുടെ സഹകരണത്തോടെയാണ് ക്യാമ്പ് സംഘടിപ്പിച്ചത്. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ടി.വി അബ്ദുൽ അസീസ്, ഡോ. കെ.എച്ച് അബ്ദുൽ ലത്തീഫ്, എം ശ്രീരാമനുണ്ണി മാസ്റ്റർ, രായിൻകുട്ടി ഏറാട്, അഷ്‌റഫ്‌ പൂച്ചാമം, പി.സി മമ്മു, വി.പി ഹസ്സൻ പ്രസംഗിച്ചു. മറിയക്കുട്ടി കെ, ഇസ്മായിൽ എ.എ, മുഹമ്മദുണ്ണി മാനേരി, ബക്കർ മാറഞ്ചേരി, ഷെറീന ബി.എം, ഷെറീന യു, സഫൂറ പി,  സാലിഹ് കെ.വി, സവാദ് എ.വി, ഫാഹിസ് സി, ആദിൽ ബാപ്പു കെ.വി, ശാഹുൽ ഹമീദ് കെ, അഷ്‌റഫ്‌ ടി.പി, ജസീന സി.പി, ഷബ്‌ന എം.എ, രശ്മി എം, സ്വപ്ന എം നേതൃത്വം നൽകി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments