എസ് പി സി ഓണക്യാമ്പും. ആദരവും സംഘടിപ്പിച്ചു
പാലപ്പെട്ടി ഗവൺമെന്റ് ഹൈസ്കൂളിൽ സ്റ്റുഡന്റ് പോലീസ് കേഡറ്റ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന ഓണ ക്യാമ്പും മികച്ച സേവനത്തിന് മുഖ്യമന്ത്രിയുടെ അവാർഡിന് അർഹത നേടിയ എസ് ഐ ശ്രീലേഷിനെ ആദരിക്കൽ ചടങ്ങും മലപ്പുറം ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ എ കെ സുബൈർ ഉദ്ഘാടന ചൈതു . രാജ്യം നേരിടുന്ന ഗുരുതരമായ സാഹചര്യങ്ങളെക്കുറിച്ചും, വർത്തമാന കാലഘട്ടത്തിലെ ലഹരിയുടെ വിപത്തിനെതിരെയും, സഹജീവി സ്നേഹത്തിന്റെ ഉദാത്തമായ സേവനങ്ങളെക്കുറിച്ചും ഡിവിഷൻ മെമ്പർ വിദ്യാർത്ഥികളുമായി സംവദിച്ചു.
വിദ്യാർത്ഥികൾ കർമ്മനിരതരാകാൻ ആവശ്യമായ നിർദ്ദേശങ്ങളും അനുഭവ കഥകളും എസ് ഐ ശ്രീലേഷ് വിദ്യാർത്ഥികളുമായി പങ്കുവെച്ചു. ചടങ്ങിൽ പി ടി എ പ്രസിഡന്റ് ഇ കെ ഇസ്മായിൽ അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ സൗദ അബ്ദുള്ള ആശംസകൾ നേർന്നു സി പി ഒ ജോജോ ജോർജ്, സിപി ജയമണി, ജോഷില എന്നിവർ ക്ലാസ്സുകൾക്ക് നേതൃത്വം നൽകി. സ്കൂൾ എച്ഛ് എം കൃഷ്ണൻ മാസ്റ്റർ സ്വാഗതവും വഹാബ് മാസ്റ്റർ നന്ദിയും പറഞ്ഞു
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിന്‍റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com

0 Comments