Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സന്തോഷ സദനത്തിൽ അധ്യാപക കൂട്ടായ്മയുടെ ഓണസന്തോഷം


സന്തോഷ സദനത്തിൽ അധ്യാപക കൂട്ടായ്മയുടെ ഓണസന്തോഷം

പൊന്നാനിയിലെ ഹാപ്പിനസ് സെന്ററിലെ അന്തേവാസികൾക്കൊപ്പം ഓണസന്തോഷം പങ്കിട്ട് കെ.പി.എസ്.ടി.എ യുടെ ഓണാഘോഷം. തിരൂർ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഓണാഘോഷത്തിൽ അന്തേവാസികൾക്ക് ഓണക്കോടികൾ സമ്മാനിച്ചു. ഓണസദ്യയും ഒരുക്കി.

കെ.പി.സി.സി. അംഗം അഡ്വ. എ.എം രോഹിത്ത് ഉദ്ഘാടനം ചെയ്തു. കെ.പി.എസ്.ടി.എ വിദ്യാഭ്യാസ ജില്ലാ പ്രസിഡന്റ് ബെന്നി തോമസ് അധ്യക്ഷനായി. പൊന്നാനി നഗരസഭ സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ രജീഷ് ഊപ്പാല മുഖ്യാതിഥിയായിരുന്നു. 

കെ.പി.എസ്.ടി.എ സംസ്ഥാന സെക്രട്ടറി കെ.സുരേഷ് കുമാർ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന എക്സിക്യൂട്ടീവ് അംഗം സി.പി മോഹനൻ പുതുവസ്ത്രങ്ങൾ കൈമാറി. 

ശാന്തി പാലിയേറ്റീവ് കെയർ പ്രസിഡന്റ് സി.വി അബൂസാലിഹ്, ബനിയൻ സന്നദ്ധ സംഘടനയുടെ പ്രതിനിധി ഷാപിൻ ഭാസ്കർ, എം.കെ.എം അബ്ദുൽ ഫൈസൽ, എ.പി നാരായണൻ, പി.എ ഷുക്കൂർ, പി ഹസീനബാൻ, കെ സുരേന്ദ്രൻ, ബിജു പി സൈമൺ പി.കെ പ്രശാന്തി, കെ.പി നസീബ്, ദിപു ജോൺ, സി സുരേഷ്, സി റഫീഖ്, ടി.വി നൂറുൽ അമീൻ, റിട്ട. അധ്യാപകരായ 
ഇ ഹൈദരലി, പി കോയക്കുട്ടി എന്നിവർ പ്രസംഗിച്ചു.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments