Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

എരമംഗലം കേരള ബാങ്കിന് മുന്നിൽ ബാങ്ക് ജീവനക്കാരുടെ ധർണ സംഘടിപ്പിച്ചു


എരമംഗലം കേരള ബാങ്കിന് മുന്നിൽ ബാങ്ക് ജീവനക്കാരുടെ ധർണ

സഹകരണ മേഖലയുടെയും കേരള ബാങ്കിന്റെയും പ്രവർത്തനങ്ങളിൽ കാണിക്കുന്ന അവഗണക്കെതിരെ കെ.സി.ഇ.എഫ്. പൊന്നാനി താലൂക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ കേരള ബാങ്ക് എരമംഗലം ബ്രാഞ്ചിന് മുന്നിൽ പ്രതിഷേധ ധർണ നടത്തി. സഹകരണ ബാങ്ക് ജീവനക്കാർ നടത്തിയ പ്രതിഷേധ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി അഡ്വ. സിദ്ദീഖ് പന്താവൂർ ഉദ്ഘാടനം ചെയ്തു. താലൂക് പ്രസിഡന്റ്‌ ടി.വി. ഷബീർ അധ്യക്ഷത വഹിച്ചു. പി.ടി. ഖാദർ, മുസ്തഫ വടമുക്ക്, കെ.എം. അനന്തകൃഷ്ണൻ, എ.കെ. ആലി, അബ്ദുൽറസാഖ്, പി. രാജാറാം, പി. നൂറുദ്ദീൻ, കെ.ആർ. സോമവർമ, കെ. സുരേന്ദ്രനാഥ്, ഫൈസൽ സ്നേഹനഗർ, എം. സുനിൽകുമാർ, എൻ. രഞ്ജുഷ, എം.വി. ഷാനവാസ്, പ്രജീഷ് എന്നിവർ പ്രസംഗിച്ചു. ധർണ സമരത്തിന് മുന്നോടിയായി നടന്ന പ്രതിഷേധ പ്രകടനത്തിന് മുഹമ്മദ്‌ അഷ്‌റഫ്‌, ശശി പരിയപ്പുറം, സന്തോഷ്കുമാർ, ബജിത്കുമാർ, പ്രസാദ്, ജയേഷ് തുടങ്ങിയവർ നേതൃത്വം നൽകി.
🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com


Post a Comment

0 Comments