Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു


പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു

പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തും കേരള നോളേജ് ഇക്കണോമി മിഷനും ചേർന്ന് 15/07/23 നു കാലത്തു 9 മണിമുതൽ മാറഞ്ചേരി GHSS ഇൽ വച്ച് ജോബ്‌ഫെയർ സംഘടിപ്പിക്കുന്നു . ബഹു പൊന്നാനി MLA പി നന്ദകുമാർ അവർകൾ ഉൽഘാടനം ചെയ്യും .
ഇതുവരെ രജിസ്റ്റർ ചെയ്തവരും ഇനിയും രജിസ്റ്റർ ചെയ്തും , അന്നേ ദിവസം സ്പോട്ട് രെജിസ്ട്രേഷൻ നടത്തിയും ഉദ്യോഗാർത്ഥികൾക്ക് പങ്കെടുക്കാം . 
വിവിധ മേഖലകളിലെ അറുപത്തഞ്ചോളം കമ്പനികൾ പങ്കെടുക്കുമെന്ന് ഇതുവരെ അറിയിച്ചിട്ടുണ്ട് . ഇനിയും വരുന്ന ദിവസങ്ങളിൽ കൂടുതൽ എണ്ണം കമ്പനികൾ പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത് .നേരിട്ടും ഓൺലൈൻ മുഖേനയും ഇന്റർവ്യൂ നടത്തിയാണ് ഉദ്യോഗാർത്ഥികളെ തിരഞ്ഞെടുക്കുക .

കാലത്തു 9 മണിമുതൽ രെജിസ്ട്രേഷൻ നടപടികൾ തുടങ്ങി പൊതുവായ നിർദേശങ്ങൾ കൊടുത്തു ഓരോരുത്തരുടെയും യോഗ്യതയും കഴിവും അനുസരിച്ചു വിവിധ കമ്പനികളുടെ ഇന്റർവ്യൂ ബോർഡിലേക്ക് വിദ്യാർത്ഥികളെ എത്തിക്കുന്ന തരത്തിലാണ് അറേഞ്ച് ചെയ്തിട്ടുള്ളത് . 

പരിപാടി വിജയിപ്പിക്കുന്നതിന് മുഴുവൻ ജനങ്ങളുടെയും പിന്തുണ ഉണ്ടാവണമെന്ന് ബ്ലോക്ക് പ്രസിഡന്റ് അഡ്വ ഇ സിന്ധു അഭ്യർത്ഥിച്ചു . 
വാർത്താസമ്മേളനത്തിൽ ബ്ലോക്ക് വൈസ് പ്രസിഡന്റ് സൗദാമിനി , ബ്ലോക്ക് മെമ്പർമാരായ പി അജയൻ , KC ശിഹാബ് , പി നൂറുദ്ധീൻ , നോളേജ് മിഷൻ ജില്ലാ പ്രോഗ്രാം ഓഫീസർ CT നൗഫൽ എന്നിവർ പങ്കെടുത്തു .

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌

*ഒരു ദേശത്തിന്‍റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും

*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/GmPfhSxyDC68doCejgGqum

*YouTube:* https://www.youtube.com/realmediachannel

*Facebook*: https://www.facebook.com/realmediachannel/

*Website:* www.realmediachannel.com

Post a Comment

0 Comments