Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു



മാറഞ്ചേരി സർവീസ് സഹകരണ ബാങ്കിൻറെ പുതുതായി നിർമ്മിച്ച കെട്ടിടസമുച്ചയം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ഉദ്ഘാടനം ചെയ്തു.

പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് സ്മാരക മന്ദിര നാമകരണവും മെയിൻ ബ്രാഞ്ച് ഉദ്ഘാടനവും പ്രതിപക്ഷ നേതാവ് നിർവഹിച്ചു. മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് പ്രസിഡൻറ് എ കെ അലി അധ്യക്ഷനായി. മെയിൻ ബ്രാഞ്ചിന്റെ ഉദ്ഘാടനം ഇടി മുഹമ്മദ് ബഷീർ എംപിയും ലോഗോ പ്രകാശനം പി നന്ദകുമാർ എംഎൽഎയും നിർവഹിച്ചു. സെക്രട്ടറി ആർ സോമവർമ്മ റിപ്പോർട്ട് അവതരിപ്പിച്ചു. പി.ടി അജയ് മോഹൻ ജോയിന്റ് രജിസ്റ്റർ പി. ബഷീർ അസിസ്റ്റൻറ് രജിസ്റ്റർ വി വി അസ്ലം, പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വക്കേറ്റ് ഇ. സിന്ധു മാറഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ബീന ടീച്ചർ ജില്ലാ പഞ്ചായത്ത് മെമ്പർ എ. കെ സുബൈർ, പി. നൂറുദ്ധീൻ , അഷ്റഫ് കോക്കൂർ രവി തേലത്ത്,  പ്രൊഫസർ ഹബീബ് റഹ്മാൻ ,എം. വി ശ്രീധരൻ മാസ്റ്റർ, ഇ . അബ്ദുൾ നാസർ, ടി.വി ഷബീർ  തുടങ്ങിയവർ സംസാരിച്ചു. മാറഞ്ചേരി സർവീസ് സഹകരണ ബാങ്ക് വൈസ് പ്രസിഡണ്ട് എം. ഇ അബ്ദുൾ നാസർ സ്വാഗതവും ബാങ്ക് ഡയറക്ടർ എൻ .പോക്കർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ വച്ച് ബാങ്ക് നടപ്പിലാക്കുന്ന ക്ഷേമ പദ്ധതികളുടെ പ്രഖ്യാപനവും പാലിയേറ്റീവ് സംവിധാനങ്ങൾക്കുള്ള ധനസഹായ വിതരണവും നടന്നു. കാർഷിക മേഖലയിൽ മികവ് തെളിയിച്ച മൂന്ന് കർഷകർക്ക് ചടങ്ങിൽ വച്ച് ആദരവ് നൽകി. ബാങ്കിൻറെ പ്രാരംഭ കാലത്ത് കെട്ടിട നിർമ്മാണത്തിനായി സ്ഥലംവിട്ടു നൽകിയ പയ്യപ്പുള്ളി മുഹമ്മദ് കുട്ടി സാഹിബ് ബാങ്കിൻറെ പ്രവർത്തനങ്ങൾക്ക് പിന്തുണ നൽകിയിരുന്ന അന്തരിച്ച കോൺഗ്രസ് നേതാവ് പിടി മോഹന കൃഷ്ണൻ എന്നിവർക്കുള്ള സ്നേഹാദരവ് കുടുംബാംഗങ്ങൾ ഏറ്റുവാങ്ങി.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments