ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി കരിദിനം ആചരിച്ചു.
റേഷന്‍ വിതരണം പുനഃസ്ഥാപിക്കാത്ത കുറ്റകരമായ അനാസ്ഥയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി കരിദിനം ആചരിച്ചു.
വിലക്കയറ്റം കൊണ്ട് പൊറുതിമുട്ടുന്ന സാധാരണക്കാരന്റെ ആശ്രയ കേന്ദ്രമാണ് പൊതുവിതരണ സംവിധാനം. സാങ്കേതിക പിഴവിന്റെ പേരില്‍ കുറച്ച് ദിവസങ്ങളായി റേഷന്‍ വിതരണം നിര്‍ത്തിവെച്ചിരിക്കുകയാണ്.
ഇത് പാവപ്പട്ടവരോട് കാട്ടുന്ന ക്രൂരതയാണ്. ഇ-പോസ്( ഇലക്ട്രോണിക് പോയിന്റ്‌സ് ഓഫ് സെയില്‍സ് ) യന്ത്രത്തിന്റെയും അത് നിയന്ത്രിക്കുന്ന സെര്‍വറിന്റെയും തകരാറ് പരിഹരിക്കുന്നതില്‍ സംസ്ഥാന സര്‍ക്കാര്‍ തുടര്‍ച്ചയായി ദയനീയ പരാജയമാണ്.
അടിക്കടി ഉണ്ടാകുന്ന സെര്‍വര്‍ തകരാര്‍ പരിഹരിക്കാതെ റേഷന്‍ വിതരണം തടസ്സപ്പെടുത്തി സാധാരണക്കാരന്റെ അന്നം മുടക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ് പെരുമ്പടപ്പ് മണ്ഡലം കമ്മറ്റി കരിദിനം ആചരിച്ച് പെരുമ്പടപ്പ് ബ്ലോക്കിലെ റേഷൻ കടക്ക് മുമ്പിൽ കറുത്ത കൊടിയും ബാഡ്ജു മണിഞ്ഞ് പ്രതിഷേധ സമരം നടത്തി. വെളിയംകോട് ബ്ലോക്ക് വൈസ് പ്രസിഡന്റ് മനോഹരൻ കറുത്താരൻ ഉൽഘാടനം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് മോഹനൻ എം എ അധ്യക്ഷനായിരുന്നു. ഫാരിസ് കല്ലാടേൽ സ്വാഗതവും ജയദേവ് കോടത്തൂർ നന്ദിയും പറഞ്ഞു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments