വർഷങ്ങളുടെ കാത്തിരിപ്പ്
മാറഞ്ചേരിക്കാരുടെ യാത്രാക്ലേശതിന് പരിഹാരം.
വർഷങ്ങളായി യാത്രാക്ലേശം അനുഭവിക്കുന്ന മാറഞ്ചേരി തണ്ണീർപന്തൽ വെളിയങ്കോട് റോഡ് ജില്ലാ പഞ്ചായത്തിന്റെ വികസന ഫണ്ടിൽ, ഡിവിഷൻ മെമ്പർ എ കെ സുബൈറിന് അനുവദിച്ച പദ്ധതി വിഹിതം ഉപയോഗിച്ചുകൊണ്ട് ഡ്രൈനേജ്, കോൺഗ്രീറ്റ്, റീടാറിങ് വർക്കുകളുടെ പ്രവർത്തി ഉദ്ഘാടനം, ഡിവിഷൻ മെമ്പർ, എ കെ സുബൈർ നിർവഹിച്ചു.
ചടങ്ങിൽ ബ്ലോക്ക് പഞ്ചായത്ത് അംഗം പി നൂറുദ്ദീൻ അധ്യക്ഷത വഹിച്ചു മുൻ പഞ്ചായത്ത് പ്രസിഡന്റ് സെമീറ ഇളയേടത്ത്, ഗ്രാമപഞ്ചായത്ത് അംഗം സുലൈഖാ റസാക്ക് എന്നിവർ ആശംസകൾ നേർന്നു. വാർഡ് മെമ്പർ മെഹറലി കടവ് സ്വാഗതവും മെമ്പർ പ്രജില ഗഫൂർ നന്ദിയും പറഞ്ഞു. വ്യത്യസ്ത രാഷ്ട്രീയ പാർട്ടി പ്രതിനിധികളും ഗുണഭോക്താക്കളും പരിപാടിയിൽ പങ്കെടുത്തു.
വർക്ക് സമയബന്ധിതമായി തീർക്കാൻ, ഡിവിഷൻ മെമ്പർ ഉത്തരവാദിത്തപ്പെട്ടവരോട് അഭ്യർത്ഥിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
0 Comments