എസ് .വൈ. എസ്. പൊന്നാനി സോൺ ഗ്രാമസഞ്ചാരം സംഘടിപ്പിച്ചു
'യുവജനങ്ങളുടെ നാട്ടുവർത്തമാനം ' എന്ന ശീർഷകത്തിൽ സംസ്ഥാന സാരഥികൾ നടത്തുന്ന ഗ്രാമ സഞ്ചാരം പൊന്നാനി സോണിൽ സംഘടിപ്പിച്ചു. സംഘടനയുടെ ഭാവിദൗത്യം ചർച്ച ചെയ്യപ്പെട്ട വേദിയിൽ സോണിനു കീഴിലെ മുഴുവൻ ഘടകങ്ങളിലെയും പ്രവർത്തകരുമായി നേതാക്കൾ ആശയവിനിമയം നടത്തി . സമീപനരേഖ, ഡയറക്ടറേറ്റുകളുടെ ദൗത്യം എന്നീ വിഷയങ്ങളിലായി സംസ്ഥാന സാരഥികളായ റഹ്മത്തുള്ള സഖാഫി എളമരം, വി. പി .എം. ബഷീർ പറവന്നൂർ, റഷീദ് നരിക്കോട് എന്നിവർ പ്രഭാഷണങ്ങൾ നടത്തി.
ഇബ്രാഹിം ബാഖവി ഊരകം, അൻവർ സാദത്ത് ചമ്രവട്ടം ശിഹാബുദ്ധീൻ സഖാഫി പെരുമുക്ക്,സൈനുദ്ധീൻ സഖാഫി വെന്നിയൂർ സംബന്ധിച്ചു. സംസ്ഥാന സെക്രട്ടറി ഡോ.മുഹമ്മദ് ഫാറൂഖ് നഈമി ഉദ്ഘാടനം നിർവഹിച്ചു .സോൺ പ്രസിഡണ്ട് അബ്ദുൽ കരീം സഅദി , ജനറൽ സെക്രട്ടറി സെക്കീർ ചമ്രവട്ടം ,നിഷാബ് നാലകം സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments