ഭക്തജനങ്ങൾ ഒഴുകിയെത്തി
തോന്നികുറുമ്പക്കാവ് താലപ്പൊലി ഉത്സവത്തിന് സമാപനം.
ഒന്നരമാസത്തോളമായി നടന്നുവരുന്ന ഭക്തിനിർഭരമായ കളമെഴുത്തിനും പാട്ടിനും ശേഷം നടന്ന തോന്നിക്കുറുമ്പക്കാവ് ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി ഉത്സവം സമാപിച്ചു. ഞായറാഴ്ച നടന്ന താലപ്പൊലി ഉത്സവത്തിന് വിവിധയിടങ്ങളിൽനിന്ന് ഭക്തജനങ്ങൾ ഒഴുകിയെത്തി. ഞായറാഴ്ച വാകച്ചാർത്തോടെയാണ് ഉത്സവത്തിന് തുടക്കമായത്. അഭിഷേകം, മലർനിവേദ്യം, ഗണപതിഹോമം, ദാരികവധം പാട്ട് തുടങ്ങിയ ചടങ്ങുകൾ നടന്നു. കാഞ്ഞിരമുക്ക് അയ്യപൻകാവ് ക്ഷേത്രത്തിൽനിന്ന് ഗജവീരന്മാരുടെ അകമ്പടിയിൽ ആദ്യ എഴുന്നള്ളിപ്പ് ക്ഷേത്രത്തിലെത്തി. തുടർന്ന് വിവിധ ദേശക്കമ്മിറ്റികളുടെ പൂതൻ, തിറ, കരിങ്കാളി തുടങ്ങിയ വരവുകളുമെത്തി. ഗുരുവായൂർ ഗോപൻ മാരാർ, തൃക്കൂർ അശോക് ജി മാരാർ എന്നിവരുടെ ഇരട്ട തായമ്പക, എഴുന്നള്ളിപ്പ്, മേളം,
ഇടയ്ക്കകൊട്ടി പ്രദക്ഷി ണം, പട്ടാഭിഷേകം എന്നിവയോടെ താലപ്പൊലി ഉത്സവം സമാപിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments