Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

ആരോഗ്യ ജാഗ്രത - മാലിന്യ സംസ്കരണ പ്രവർത്തനം ഊർജ്ജിതമാക്കി , വെളിയകോട് ഗ്രാമ പഞ്ചായത്ത് .



ആരോഗ്യ ജാഗ്രത - മാലിന്യ സംസ്കരണ പ്രവർത്തനം ഊർജ്ജിതമാക്കി , 
വെളിയകോട് ഗ്രാമ പഞ്ചായത്ത്  
.

വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ ജാഗ്രത മാലിന്യ സംസ്കരണ കാമ്പയിൽ ഊർജ്ജിതമാക്കാൻ ഗ്രാമ പഞ്ചായത്ത് തല യോഗത്തിൽ തീരുമാനിച്ചു. യോഗം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കല്ലാട്ടേൽ ഷംസു ഉദ്ഘാടനം ചെയ്തു . വൈസ് പ്രസിഡന്റ് ഫൗസിയ വടക്കേപ്പുറത്ത് അധ്യക്ഷത വഹിച്ചു . പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടറും , ആരോഗ്യ ജാഗ്രത ജില്ലാ നോഡൽ ഓഫീസറുമായ അബു ഫൈസൽ മുഖ്യ പ്രഭാഷണവും , പദ്ധതി വിശദീകരണം നടത്തി . 

വീടും സ്ഥാപനങ്ങളും പൊതുഇടങ്ങളും മാലിന്യ മുക്തമാക്കി പകര്‍ച്ച വ്യാധികളെ തടയുക , മാലിന്യത്തിന്റെ അളവ് കുറയ്ക്കുന്നതിനും , സംസ്‌കരണം ശാസ്ത്രീയമാക്കുന്നതിനും, ഗ്രീന്‍ പ്രോട്ടോകോള്‍ നടപ്പിലാക്കി കൊണ്ട് ഹരിത കര്‍മ്മസേനയുടെ പ്രവര്‍ത്തനം കൂടുതൽ ശക്തിപ്പെടുത്തി നാല് ഗ്രൂപ്പുകളായി തിരിച്ച് മുഴുവൻ വീടുകളിൽ നിന്നും , സ്ഥാപനങ്ങളിൾ നിന്നും വാതില്‍പ്പടി ശേഖരണം നടത്തി സമയ പരിധിക്കുള്ളിൽ ഡോർ ടു ഡോർ കളക്ഷൻ പൂർത്തീകരിച്ചു കൊണ്ടുള്ള പ്രവർത്തനങ്ങളാണ് ആരോഗ്യ ജാഗ്രത മാലിന്യ സംസ്കരണ ക്യാമ്പയിനിലൂടെ ഗ്രാമ പഞ്ചായത്ത് ലക്ഷ്യമിടുന്നത് .  

ഗ്രാമ പഞ്ചായത്ത് സെക്രട്ടറി ടി. കവിത സ്വാഗതമാശംസിച്ച ചടങ്ങിൽ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ സെയ്ത് പുഴക്കര , മജീദ് പാടിയോടത്ത് , റംസി റമീസ് , ഐ. ആർ.ടി.സി. ജില്ലാ കോ- ഓർഡിനേറ്റർ സുധീഖ് ചേകവർ , ആർ.ജി.എസ്.എ. കോ - ഓർഡിനേറ്റർ സാഹിർ തുടങ്ങിയവർ സംസാരിച്ചു . 

ഗ്രാമ പഞ്ചായത്ത് ജൂനിയർ സൂപ്രണ്ടും , പഞ്ചായത്ത് തല കോ - ഓർഡിനേറ്ററുമായ അരുൺലാൽ , ഗ്രാമ പഞ്ചായത്ത് ജനപ്രതിനികൾ , കൃഷി ഓഫീസർ ലമീന , 
എച്ച് . ഐ . ജോയ് ജോൺ,
വി.ഇ.ഒ . ജയേഷ് , എം.ജി.എൻ. ആർ.ജി. എസ് . പ്രതിനിധി പ്രഷീന , സി. സി. എസ് . ചെയർപേഴ്സൺ പുഷ്പലത , ആർ.ജി.എസ്.എ . കോ - ഓർഡിനേറ്റർ സാഹിർ, ക്ലസ്റ്റർ കോഡിനേറ്റർ ഭരതൻ , ഹരിത കർമ്മ സേന പഞ്ചായത്ത് തല കോ - ഓർഡിനേറ്റർ ഫാത്തിമ , ഹരിത സേന അംഗങ്ങൾ. തുടങ്ങിയവർ പങ്കെടുത്തു . ഗ്രാമ പഞ്ചായത്തിൻ്റെ ആരോഗ്യ ജാഗ്രത - മാലിന്യ സംസ്കരണ പ്രവർത്തങ്ങൾക്ക് മുഴുവൻ ജനങ്ങളുടെയും , പിന്തുണയും , സഹകരണവും നല്കണമെന്ന് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു -

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments