Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സുൽത്താൻ ഇ.കെ. ഇമ്പിച്ചിബാവയെ അനുസ്മരിച്ച് പൊന്നാനി


സുൽത്താൻ ഇ.കെ. ഇമ്പിച്ചിബാവയെ അനുസ്മരിച്ച് പൊന്നാനി

പൊന്നാനി സുൽത്താൻ ഇ കെ ഇമ്പിച്ചിബാവയുടെ 28-ാം ചരമവാർഷികം പൊന്നാനിയിൽ വിപുലമായി ആചരിച്ചു. പാർട്ടി ഓഫിസുകൾക്ക് മുന്നിൽ പതാക ഉയർത്തി മുഴുവൻ ബ്രാഞ്ചുകളിലും പ്രഭാതഭേരി നടത്തി. സിപിഐ എം ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ എരമംഗലം കിളിയിൽ പ്ലാസ ഓഡിറ്റോറിയത്തിൽ നടന്ന അനുസ്മരണ സമ്മേളനം മുൻ മന്ത്രിയും സംസ്ഥാന കമ്മിറ്റി അംഗവുമായ എസ് ശർമ ഉദ്ഘാടനം ചെയ്തു.  
ഏരിയ സെക്രട്ടറി സി പി മുഹമ്മദ് കുഞ്ഞി അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ അനുസ്മരണ പ്രഭാഷണം നടത്തി. ഇമ്പിച്ചിബാവയോടൊപ്പം തിരഞ്ഞെടുപ്പിൽ പാട്ട് പാടി പ്രചരണം നടത്തിയ ഗായകൻ ബക്കർ മാറഞ്ചേരി ഇമ്പിച്ചിബാവയുമായുള്ള നുഭവങ്ങൾ ഓർത്തെടുത്തു. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലീമുദ്ധീൻ, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ഇ സിന്ധു, ഏരിയ കമ്മിറ്റി അംഗങ്ങളായ ടി എം സിദ്ധിഖ്, സുരേഷ് കാക്കനാത്ത് എന്നിവർ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഏലംകുളം ഇ എം എസ് അക്കാദമിയിൽ ആരംഭിക്കുന്ന മൈനോറിറ്റി സ്റ്റഡി സെൻ്റർ ലൈബ്രറിയിലേക്ക് ബ്രാഞ്ചുകളിൽ നിന്ന് ശേഖരിച്ച പുസ്തകങ്ങൾ ലോക്കൽ കമ്മിറ്റി സെക്രട്ടറിമാർ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി കെ ഖലി മുദ്ധീന് കൈമാറി.

🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments