Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം നാളെ

കുട്ടിക്കൊരു വീട് താക്കോൽ കൈമാറ്റം നാളെ

മാറഞ്ചേരി : 
കെ. എസ്. ടി എ സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കുട്ടിക്കൊരു വീട് പദ്ധതിയുടെ ഭാഗമായി പൊന്നാനി ഉപജില്ലാ കമ്മിറ്റി നിർമ്മിച്ചു നൽകുന്ന വീടിൻറെ താക്കോൽ കൈമാറ്റം വെള്ളിയാഴ്ച വൈകിട്ട് മൂന്ന് മണിക്ക് മാറഞ്ചേരി പനമ്പാട് വെസ്റ്റിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു. മന്ത്രി അബ്ദുറഹിമാൻ താക്കോൽ കൈമാറ്റം നിർവഹിക്കും. നന്ദകുമാർ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ചടങ്ങിൽ വച്ച് എൽഎസ്എസ് യുഎസ്എസ് പരീക്ഷകളിൽ വിജയം നേടിയ മുഴുവൻ വിദ്യാർഥികളെയും അനുമോദിക്കും. മാറഞ്ചേരി ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥിക്കാണ് വീട് നിർമ്മിച്ചു നൽകുന്നത്. വീട് നിർമ്മാണത്തിന് 9 ലക്ഷം രൂപയോളം ചെലവഴിച്ചതായി ഭാരവാഹികൾ പറഞ്ഞു. കെ.എസ്.ടി.എ അംഗങ്ങൾ നൽകിയ സംഭാവന ഉപയോഗിച്ചാണ് വീടിൻറെ നിർമ്മാണം പൂർത്തീകരിച്ചിട്ടുള്ളത്. പരിപാടിയുടെ ഭാഗമായി മാറഞ്ചേരി നിന്നും പനമ്പാട്ടേയ്ക്ക് വിളംബര ജാഥയും സംഘടിപ്പിച്ചു. കെ എസ് ടി എ ജില്ലാ പ്രസിഡൻറ് അജിത് ലൂക്ക് , ജില്ലാ എക്സിക്യൂട്ടീവ് അംഗം വി. എം രേണുക, സബ്ജില്ലാ സെക്രട്ടറി കെ. സുഹറ, സ്വാഗതസംഘം ചെയർമാൻ എ. പി വാസു, പ്രസാദ് ചക്കാലക്കൽ സബ്ജില്ലാ എക്സിക്യൂട്ടീവ് അംഗം കെ. വി ഹനീഫ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു.


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

Post a Comment

0 Comments