യൂത്ത് കോൺഗ്രസ് ഹാത്ത് സെ ഹാത്ത് ജോഡോ വാക് ' കൂട്ടയോട്ടം സംഘടിപ്പിച്ചു
യൂത്ത് കോൺഗ്രസ് സമ്മേളനത്തിന്റെ പ്രചരണാർത്ഥം പെരുമ്പടപ്പ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 'ഹാത്ത് സെ ഹാത്ത് ജോഡോ വാക് ' എന്ന പേരിൽ കൂട്ടയോട്ടം സംഘടിപ്പിച്ചു. അയിരൂർ കണ്ടുബസാറിൽ നിന്നും പുത്തൻപള്ളി സെന്റർ വരെയാണ് കൂട്ടയോട്ടം സംഘടിപ്പിച്ചത്. മൂന്ന് കേറ്റഗറിയിൽ ആയി നടന്ന കൂട്ടയോട്ടത്തിൽ പങ്കെടുത്ത വിജയികൾക്ക് ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനിച്ചു.കൂട്ടയോട്ടം കണ്ടുബസാറിൽ നിന്ന് യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി കെ പി റാസിൽ ഫ്ലാഗ് ഓഫ് ചെയ്തു .
പുത്തൻപള്ളിയിൽ നടന്ന സമാപന യോഗം യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ഷാജി പാച്ചേരി ഉത്ഘാടനം നിർവഹിക്കുകയും വിജയികൾക്കും കൂട്ടയോട്ടത്തിൽ പങ്കെടുത്ത മുഴുവൻ ആളുകൾക്കും സമ്മാനദാനവും നിർവഹിച്ചു.
യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ദിൻഷാദ് അദ്ധ്യക്ഷനായി. വിവിധ പ്രായങ്ങളിലുള്ള മുപ്പത്തിഎട്ട് പേരാണ് യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച കൂട്ടയോട്ടത്തിൽ പങ്കെടുത്തത്.
യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഹൈബൽ പാലപ്പെട്ടി , പൊന്നാനി അസംബ്ലി പ്രസിഡന്റ് വിനു എരമംഗലം, പെരുമ്പടപ്പ് ബ്ലോക്ക് മെമ്പർ പി റംഷാദ് എന്നിവർ ആശംസകൾ അറിയിച്ചു. ജംഷീർ പാലപ്പെട്ടി സ്വാഗതവും, ജയദേവ് കോടത്തൂർ നന്ദിയും അറിയിച്ചു
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments