Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

സ്വകാര്യ വ്യക്തികള്‍ കയ്യേറി തൂർത്ത തോടിന് പുനർജീവൻ നൽകി മാറഞ്ചേരി പഞ്ചായത്ത്


സ്വകാര്യ വ്യക്തികള്‍ കയ്യേറി തൂർത്ത തോടിന് പുനർജീവൻ നൽകി മാറഞ്ചേരി പഞ്ചായത്ത്

 അനതികൃതമായി സ്വകാര്യ വ്യക്തികള്‍ തൂര്‍ത്ത് നീരൊഴുക്ക് നഷ്ടപ്പെട്ട് കിടന്ന പനമ്പാട് പരത്തരമുക്കില്‍ നിന്നും തലാപ്പില്‍ റോഡിലേക്ക് പിയിരുന്ന തോടാണ് ഇന്ന് തടസ്സങ്ങള്‍ നീക്കി പൂര്‍വ്വ സ്ഥിതിയില്‍ ആക്കിയത്.

 പ്രദേശത്തെ പ്രധാന നീരൊഴുക്കുകളിൽ ഒന്നായ പരത്തരമുക്കിൽ നിന്നും തലപ്പിലേക്ക് ഒഴുകുന്ന തോടാണ് പഞ്ചായത്തിന്റെ ഇടപെടലിലൂടെ പൂർവ്വസ്ഥിതിയിലാക്കിയത്. ഇത് അടഞ്ഞ് കിടക്കുന്നത് മൂലം പ്രദേശത്ത് വെള്ളക്കെട്ട് രൂക്ഷമായിരൂന്നു.

മുൻ ഭരണസമിതിയുടെ കാലത്ത് വ്യാജ രേഖകള്‍ ചമച്ച് ഈ തോട് തൂർത്ത് റോഡാക്കി മാറ്റാൻ ചിലര്‍ ശ്രമം നടത്തിയിരുന്നു. 

ഇതിന്റെ ഭാഗമായി ആസ്ഥി റജിസ്റ്ററില്‍ ഇത് റോഡ് എന്ന് നാമകരണം ചെയ്യുകയുണ്ടായി. 

തുടർന്ന് രേഖകളിൽ വഴിമാറിയതല്ലാതെ തോടും റോഡുമല്ലാത്ത അവസ്ഥയിലായി ഇത് മാറുകയായിരുന്നു. 

ഇതോടെ പ്രദേശം മുഴുവൻ കാടുമൂടുകയും ഇഴജന്തുക്കളുടെയും വന്യമൃഗങ്ങളുടെയും ശല്യം രൂക്ഷമാവുകയും ചെയ്തു. ഇത് പ്രദേശവാസികൾക്ക് വലിയ രീതിയിലുള്ള ബുദ്ധിമുട്ടാണ് സൃഷ്ടിച്ചിരുന്നത്.

തോട് അടഞ്ഞുപോയതോടെ പ്രദേശത്തെ സ്വാഭാവിക നീരൊഴുക്ക് തടസ്സപ്പെടുകയും ജനജീവിതം ദുസ്സഹമാവുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തിലാണ് നിലവിലെ പഞ്ചായത്ത് ഭരണസമിതി വിഷയത്തിൽ അടിയന്തരമായി ഇടപെട്ടത്.

പ്രഥേശത്തെ ഏറ്റവും വലിയ തോടിനെ അനധികൃതമായി റോഡാക്കി മാറ്റിയ നടപടി ഭരണ സമിതി ഒരുമിച്ച്റദ്ദ് ചെയ്തിരുന്നു.

ഇത്തരത്തിലുള്ള കയ്യേറ്റങ്ങള്‍ മാറ്റി തോടുകളെ തിരിച്ച് പിടിക്കുമെന്ന് പ്രസിഡന്റ് ശ്രീജിത്ത് കഴിഞ്ഞമാസം പ്രഖ്യാപിച്ചിരുന്നു.

പഞ്ചായത്ത് പ്രസിഡന്റ് *ടി. ശ്രീജിത്തിന്റെ*നേരിട്ടുള്ള നേതൃത്വത്തിലാണ് തോട് പൂർവ്വസ്ഥിതിയിലാക്കാനുള്ള നടപടികൾ സ്വീകരിച്ചത്. അടിഞ്ഞുകൂടിയ മണ്ണും കാടും നീക്കം ചെയ്ത് നീരൊഴുക്ക് സുഗമമാക്കിയതോടെ പ്രദേശവാസികളുടെ നീണ്ടകാലത്തെ ആശങ്കയ്ക്കാണ് ഇപ്പോൾ പരിഹാരമായിരിക്കുന്നത്.വൈസ് പ്രസിഡന്റ്‌ ഖദീജ മൂത്തേടത്, സെക്രട്ടറി സുരേഷ് കുമാർ എന്നിവർ സ്ഥലത്ത് നിർദേശം നൽകി


🇷‌🇪‌🇦‌🇱‌ 🇲‌🇪‌🇩‌🇮‌🇦‌


*ഒരു ദേശത്തിൻ്റെ ശബ്ദം*

കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും



*ഗ്രൂപ്പിൽ അംഗമാകാൻ👇*

https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t


*YouTube:* https://www.youtube.com/realmediachannel


*Facebook*: https://www.facebook.com/realmediachannel/


*Website:* www.realmediachannel.com' '


Post a Comment

0 Comments