വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് തെരഞ്ഞെടുപ്പ് വേളയിൽ അന്നത്തെ സ്ഥാനാർഥിയും ഇന്നത്തെ വാർഡ് മെമ്പറുമായ ബിനു പെരിയാട്ടേൽ പ്രദേശവാസികൾക്ക് നൽകിയ വാഗ്ദാനം പാലിച്ചുകൊണ്ടു വെളിയങ്കോട് പത്താം വാർഡിലെ ലക്ഷംവീട് ഉന്നതി പരിസരത്ത് പുതിയ പൊതുകിണർ നിർമ്മിച്ചു നൽകി. ഇ. മൊയ്‌ദു മൗലവി ഫാമിലിയുടെ നേതൃത്വത്തിൽ നസീം ബാനു, വി. ഫിറോസ് എന്നിവർ ചേർന്നാണ് പൊതുകിണർ യാഥാർത്ഥ്യമാക്കിയത്. പ്രദേശത്തെ നിരവധി കുടുംബങ്ങൾക്ക് കുടിവെള്ളമൊരുക്കുന്ന ഈ ജനകീയ പദ്ധതി പ്രദേശവാസികളുടെ ദീർഘനാളത്തെ കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കൂടിയാണ് ഈ കിണർ. ലക്ഷംവീട് ഉന്നതിയിലെ പൊതുകിണർ കെ.പി. നൗഷാദ് അലി എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു നാടിനു സമർപ്പിച്ചു. വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് മെമ്പർ ബിനു പെരിയാറ്റയിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റമീന ഇസ്മായിൽ, കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് സുരേഷ് പട്ടത്തിൽ, പ്രഗിലേഷ്, ശോഭ, ടി.എം. അബൂബക്കർ ഹാജി, നിഷാജ് എം.കെ., ഗ്രാമ പഞ്ചായത്ത് മെമ്പർ വി.കെ. ഹമീദ്, ഷാഹുൽ ഹമീദ് തുടങ്ങിയവർ സംസാരിച്ചു.നാടിന് ഉപകാരപ്രദമായ രീതിയിൽ പൊതുകിണർ നിർമ്മിച്ചു നൽകിയ ഇ. മൊയ്‌ദു മൗലവി ഫാമിലിയിലെ നസീം ബാനുവിനെ ചടങ്ങിൽ പ്രത്യേകം ആദരിച്ചു. ഇതിനു പുറമെ വിദ്യാഭ്യാസ മേഖലയിൽ മികച്ച നേട്ടം കൈവരിച്ച പ്രദേശത്തെ വിദ്യാർത്ഥികളായ തമീം മംഗിലത്തേൽ, സി.എം.എ (CMA) പരീക്ഷയിൽ മികച്ച വിജയം നേടിയ ഷുക്കൂർ മംഗലത്തേൽ, എ.സി.സി.എ (ACCA) പരീക്ഷയിൽ ഇന്ത്യയിൽ രണ്ടാം റാങ്ക് നേടിയ തമീം എന്നിവരെയും ചടങ്ങിൽ അനുമോദിച്ചു.

0 Comments