ഭവന - ആരോഗ്യ - ശുചിത്വ മേഖലകൾക്ക് ഊന്നൽ നല്കി വെളിയങ്കോട് ഗ്രാമ പഞ്ചായത്ത് വികസന സെമിനാർ
എരമംഗലം - വെളിയങ്കോട് ഗ്രാമ പഞ്ചായത്തിൻ്റെ 2023 - 2024 വാർഷിക പദ്ധതിയുടെ ഭാഗമായുള്ള വികസന സെമിനാർ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഡ്വ. ഇ . സിന്ധു നിർവ്വഹിച്ചു . എരമംഗലം കിളിയിൽ പ്ലാസയിൽ വെച്ച് നടന്ന ചടങ്ങിൽ പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അധ്യക്ഷത വഹിച്ചു .
ഗ്രാമ പഞ്ചായത്തിൻ്റെ സമഗ്ര വികസനം ലക്ഷ്യമാക്കി തയ്യാറാക്കിയ പദ്ധതിയിൽ ഭവന - ആരോഗ്യ - ശുചിത്വ മേഖലകൾക്ക് ഊന്നൽ നല്കിയ വാർഷിക പദ്ധതിയിൽ ഉദ്പാദന - സേവന - കുടിവെള്ള - മേഖലക്ക് പ്രാധാന്യം നല്കിയും , പശ്ചാത്തലം , തെരുവ് വിളക്ക് , വിദ്യഭ്യാസ , വനിത , ശിശു , ഭിന്നശേഷി , അതി ദാരിദ്ര നിമാർജ്ജന , പ്രദേശിക ടൂറിസം , ദുരന്ത നിവാരണം തുടങ്ങി മറ്റു പദ്ധതികൾക്ക് പരിഗണന നല്കുകയും ചെയ്യുന്ന രീതിയിലാണ് പദ്ധതികൾക്ക് രൂപം നല്കിയിട്ടുള്ളതെന്ന് പ്രസിഡൻ്റ് കല്ലാട്ടേൽ ഷംസു അറിയിച്ചു .
ഭവന നിർമാണ മേഖലയ്ക്ക് 6500000 രൂപയും , ശുചിത്വം - കുടിവെള്ളം - മാലിന്യ സംസ്കരണം മേഖലക്ക് 5000000 രൂപയും ,ആരോഗ്യ
മേഖലക്ക് 4775000 രൂപയും , പട്ടികജാതി മേഖലക്ക് 2683000 രൂപയും , മത്സ്യ - ക്ഷീര മേഖലക്ക് 3300000 രൂപയും , കാർഷിക മേഖലക്ക് 2500000 രൂപയും , വിദ്യഭ്യാസം - ശിശു - വനിത - ഭിന്നശേഷി കല - കായിക മേഖലക്ക് -
7000000 രൂപയും വകയിരുത്തി .
ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഫൗസിയ വടക്കേപ്പുറത്ത് , സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാന്മാരായ മജീദ് പാടിയോടത്ത് , സെയ്ത് പുഴക്കര ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി. റംഷാദ് , പി. അജയൻ , ഗ്രാമ പഞ്ചായത്തംഗങ്ങളായ ഷീജ സുരേഷ് , ഹുസ്സൈൻ പാടത്തകയിൽ,
ആസൂത്രണ സമിതി വൈസ് ചെയർമാൻ കെ.എം.അനന്തകൃഷ്ണൻ,
അംഗങ്ങളായ സുനിൽ കാരാട്ടേൽ , പി.വി. മുഹമ്മദ് , മുൻ പ്രസിഡൻ്റ്
പ്രേമജ സുധീർ പി. അശോകൻ , ടി.പി. കേരളീയൻ , തുടങ്ങിയവർ സംസാരിച്ചു . ഗ്രാമ പഞ്ചായത്ത് അസിസ്റ്റൻറ് സെക്രട്ടറി
ടി. കവിത , പദ്ധതി വിശദീകരിച്ചു . ഗ്രാമപഞ്ചായത്ത്
സെക്രട്ടറി വി. എ. ഉണ്ണികൃഷണൻ സ്വാഗതവും , ജൂനിയർ സൂപ്രണ്ട് അരുൺലാൽ നന്ദിയും പറഞ്ഞു .
ഗ്രാമ പഞ്ചായത്ത് അംഗങ്ങളായ പി. വേണുഗോപാൽ , റസ്ലത്ത് സെക്കീർ , റമീന ഇസ്മയിൽ , താഹിർ തണ്ണിത്തുറക്കൽ , സുമിത രതീഷ് , കെ. വേലായുധൻ ഹസീന ഹിദായത്ത് , ഷരീഫ മുഹമ്മദ് , പി.പ്രിയ
സബിത പുന്നക്കൽ , ടെക്നിക്കൽ അസിസ്റ്റൻ്റ് റജീന . എ . പ്രൊജൻ്റ് അസിസ്റ്റൻ്റ് ഷുക്കൂർ മാട്ടേരി, നിർവ്വഹണ ഉദ്യോഗസ്ഥർ തുടങ്ങിയവർ ചർച്ചകൾക്ക് നേത്യത്വം നല്കി .
ജനപ്രതിനിധികൾ, നിർവ്വഹണ ഉദ്യോഗസ്ഥർ , വർക്കിംഗ് ഗ്രൂപ്പ് ചെയർമാന്മാർ , കൺവീനർമാർ , അഗങ്ങൾ തുടങ്ങിയവർ പങ്കെടുത്ത ചടങ്ങിൽ വെച്ച് സ്വരാജ് ട്രോഫി നേടിയ പെരുമ്പടപ്പ് ബ്ലോക്ക് പഞ്ചായത്തിനും , സംസ്ഥാന തലത്തിൽ ആയുഷ് കേരള ഹോമിയോ മെഡിക്കൽ ഓഫീസേസ് അസോസിയേഷൻ തെരെഞ്ഞെടുത്ത ഡോ: വിദ്യ . ടി. എൻ എന്നിവർക്കുള്ള ഗ്രാമ പഞ്ചായത്തിൻ്റെ ഉപഹാരം പ്രസിഡൻ്റ് നല്കുകയുണ്ടായി
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel/
Website: www.realmediachannel.com

0 Comments