സ്കൂൾ വികസനത്തിന് കൈത്താങ്ങുമായി യുണൈറ്റഡ് മാറഞ്ചേരി
മാറഞ്ചേരി ഗവണ്മെന്റ് ഹയർ സെക്കണ്ടറി സ്കൂളിന്റെ സമഗ്ര വികസനം ലക്ഷ്യമാക്കി സ്കൂളിന് വേണ്ടി സ്ഥലം വാങ്ങുന്നതിലേക്ക് സഹായഹസ്തവുമായി യു എ ഇ യിലെ മാറഞ്ചേരി പഞ്ചായത്ത് നിവാസികളുടെ സംഘടനയായ യുണൈറ്റഡ് മാറഞ്ചേരിയും. സംഘടന അതിന്റെ അംഗങ്ങളിൽ നിന്ന് ശേഖരിച്ച 125000 രൂപക്കുള്ള ചെക്ക് യുണൈറ്റഡ് മാറഞ്ചേരിയുടെ വൈസ് പ്രസിഡന്റ് വിജീഷ് തെക്കേക്കരയുടെ നേതൃത്വത്തിൽ സ്കൂൾ വികസന സമിതിക്ക് കൈമാറി. സ്കൂൾ വികസന സമിതിക്ക് വേണ്ടി പെരുമ്പടപ്പ് ബ്ളോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അഡ്വ: ഇ. സിന്ധു ചെക്ക് ഏറ്റുവാങ്ങി. 24 /02 /2023 വെള്ളിയാഴ്ച കാലത്ത് 10 മണിക്ക് സ്കൂളിൽ വെച്ച് നടന്ന ചടങ്ങിൽ യുണൈറ്റഡ് മാറഞ്ചേരി എക്സിക്യൂട്ടീവ് അംഗങ്ങളും രക്ഷാധികാരികളും വികസന സമിതി അംഗങ്ങളും സന്നിഹിതരായിരുന്നു.
യൂസുഫ് മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ, പ്രൊജക്റ്റ് കോർഡിനേറ്റർ ഇബ്രാഹീം. സി.വി സ്വാഗതവും പി. ടി. എ പ്രസിഡണ്ട് പ്രസാദ് ചക്കാലക്കൽ നന്ദിയും പറഞ്ഞു. അഡ്വ: ഇ സിന്ധു , വിജീഷ് തെക്കേക്കര, മാറഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് ഇൻ ചാർജ് അബ്ദുൽ അസീസ്, സമീറ ഇളയേടത്ത്, സുജീർ മരക്കാത്തേൽ, മുഹമ്മദ് കുട്ടി കാട്ടിൽ, മുഹമ്മദ് നാച്ചുവീട്ടിൽ, അലി എ ടി, അബ്ദുൽ റഹ്മാൻ, അഷ്‌റഫ് എ കെ, റാഷി പാലക്കൽ, മുക്താർ, യാസർ അലി എന്നിവർ സംസാരിച്ചു.
🇷🇪🇦🇱 🇲🇪🇩🇮🇦
ഒരു ദേശത്തിന്‍റെ ശബ്ദം
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
ഗ്രൂപ്പിൽ അംഗമാകാൻ👇
https://chat.whatsapp.com/GmPfhSxyDC68doCejgGqum
YouTube: https://www.youtube.com/realmediachannel
Facebook: https://www.facebook.com/realmediachannel
Website: www.realmediachannel.com

0 Comments