Headlines

6/recent/ticker-posts

Header Ads Widget

For Advertisement Here Contact 8281191438

മിഹ്സ യാത്രയയപ്പും സ്വീകരണവും ഫാറൂഖ് വെളിയങ്കോടിന് അനുമോദനവും

പൊന്നാനി എം.ഐ. ഹയർ സെക്കൻഡറി സ്കൂൾ പൂർവ്വ വിദ്യാർഥി കൂട്ടായ്മയായ മിഹ്സയുടെ നേതൃത്വത്തിൽ യാത്രയയപ്പും സ്വീകരണവും നൽകി. എം.ഐ. ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് സ്ഥലംമാറി പോകുന്ന പ്രഥമാധ്യാപകൻ പി.പി. ഷംസുദ്ദീന് യാത്രയയപ്പും പുതുതായി പ്രഥമാധ്യാപകനായി ചുമതലയേറ്റ ഷൈജന് സ്വീകരണവുമാണ് നൽകിയത്. എം.ഐ. സ്കൂൾ കോൺഫറൻസ് ഹാളിൽ നടന്ന യാത്രയയപ്പും സ്വീകരണവും മൗനത്തുൽ ഇസ്‌ലാം സഭ ജനറൽ സെക്രട്ടറി എ.എം. അബ്ദുസമദ് ഉദ്ഘാടനം ചെയ്തു. മിഹ്സ പ്രസിഡന്റ് കെ. ഇമ്പിച്ചികോയ തങ്ങൾ അധ്യക്ഷനായി. അശോകപുരം നാരായണൻ സ്മാരക പ്രഥമ സംസ്ഥാന മാധ്യമ പുരസ്‌കാരം നേടിയ 'മാതൃഭൂമി' എരമംഗലം ലേഖകനും മിഹ്സ എക്സിക്യൂട്ടീവ് അംഗവുമായ ഫാറൂഖ് വെളിയങ്കോടിനെ ചടങ്ങിൽ അനുമോദിച്ചു. പി. അബ്ദുൽഗഫൂർ, സീനത്ത് എന്നിവർ മിഹ്സയുടെ ഉപഹാരങ്ങൾ കൈമാറുകയും എ.വി. ഹബീബുള്ള, കെ. സാലിഹ്, നിസാർ കെ. പൊന്നാനിഎന്നിവർ പൊന്നാട അണിയിക്കുകയും ചെയ്തു. മിഹ്സ ജനറൽ സെക്രട്ടറി എം.എ. ഹസീബ്, സി. രഘുനാഥ്, റാബിയ ജമാൽ, അസ്മ ഷാജി, അധ്യാപകരായ ഹബീബ് സർഗ്ഗം, ബുഷ്റ, കമാൽ, എഴുത്തുകാരി ജെസി സലീം, അൽത്താഫ് എന്നിവർ പ്രസംഗിച്ചു.

Post a Comment

0 Comments