യുഎംഎംഎൽപി സ്കൂൾ - ബ്ലോസം നഴ്സറിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.
എരമംഗലം യുഎംഎംഎൽപി സ്കൂളിന് കീഴിലുള്ള ബ്ലോസം നഴ്സറിയുടെ 2026-27 അധ്യയന വർഷത്തെ പ്രവേശനോത്സവം നഴ്സറി പാർക്കിൽ സംഘടിപ്പിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ ലിജോ ടി. ജോബ് അധ്യക്ഷത വഹിച്ച ചടങ്ങ് സ്കൂൾ മാനേജർ ബി.പി. ബീവാത്തുട്ടി ഉദ്ഘാടനം ചെയ്തു.
നഴ്സറി ഇൻചാർജ് അധ്യാപകൻ മേജോ ജോസ് സ്വാഗതം ആശംസിച്ചു. യുഎംഎംഎൽപി പിടിഎ പ്രസിഡന്റ് പ്രഗിലേഷ് ശോഭ മുഖ്യാതിഥിയായി പങ്കെടുത്തു. മാനേജ്മെന്റ് പ്രതിനിധി ജസ്ന അഫ്സൽ കുട്ടികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു.
സ്റ്റാഫ് സെക്രട്ടറി ഷമീല ബി.പി., അധ്യാപകരായ ജയനാരായണൻ കെ.എം., നസീറ എ., ഷഹാന എ. എന്നിവർ ആശംസകൾ നേർന്നു. തുടർന്ന് നഴ്സറി അധ്യാപകരെയും ആയമാരെയും പരിചയപ്പെടുത്തി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ചടങ്ങിന് മാറ്റുകൂട്ടി.
നഴ്സറി അധ്യാപിക ജിനി എം. നന്ദി രേഖപ്പെടുത്തി. രക്ഷിതാക്കളുടെയും അധ്യാപകരുടെയും സാന്നിധ്യം പരിപാടിയെ ശ്രദ്ധേയമാക്കി.
🇷🇪🇦🇱 🇲🇪🇩🇮🇦
*ഒരു ദേശത്തിൻ്റെ ശബ്ദം*
കൂടുതല്‍ വാർത്തകൾക്കും വിശേഷങ്ങൾക്കും
*ഗ്രൂപ്പിൽ അംഗമാകാൻ👇*
https://chat.whatsapp.com/EEGbt7kn3lJGPdFhXZC4OG?mode=ems_copy_t
*YouTube:* https://www.youtube.com/realmediachannel
*Facebook*: https://www.facebook.com/realmediachannel/
*Website:* www.realmediachannel.com' '

0 Comments